ഫയൽ ചിത്രം 
India

പിവിസി പൈപ്പാണെന്ന് തെറ്റിദ്ധരിപ്പിച്ചു, കണ്ടെയിനറിൽ 21 ലക്ഷം മയിൽപീലികൾ; ഒടുവിൽ കസ്റ്റംസിന്റെ പിടിയിൽ

പിടിച്ചെടുത്ത മയിൽപീലികൾ ഏകദേശം 5.25 കോടി രൂപ വിലവരുന്നതാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ചൈനയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിൽ 21 ലക്ഷത്തോളം മയിൽപീലികൾ നിറച്ച കണ്ടെയ്നർ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. 2,565 കിലോഗ്രാം ഭാരമുള്ള ഇവ പിവിസി പൈപ്പുകളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. തുഗ്ലകാബാദിലെ ഐസിഡി (ഇൻലാൻഡ് കണ്ടെയ്നർ ഡീപ്പോ)യിൽ വച്ചാണ് കസ്റ്റംസ് പരിശോധനയിൽ മയിൽപീലികൾ കണ്ടെത്തിയത്. 

മരുന്ന് നിർമാണത്തിനായാണ് ഇവ കടത്തുന്നതെന്നാണ് സംശയിക്കുന്നത്. കണ്ടെയിനറിൽ പിടിച്ചെടുത്ത മയിൽപീലികൾക്ക് ഏകദേശം 5.25 കോടി രൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു. ഡൽ​ഹി ആസ്ഥാനമായുള്ള കമ്പനിയുടെ പേരിലാണ് ചരക്ക് എത്തിയതെന്നും പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

ഗോവിന്ദ് പൈയ്ക്കും അഭിഷേകിനും സെഞ്ച്വറി; സമനില പിടിച്ച് കേരളം