മഹ്ബൂബാബാദ് റെയിൽവേ ട്രാക്കിൽ വെള്ളം കയറിയപ്പോൾ പിടിഐ
India

കനത്ത മഴ: ട്രാക്കുകളിൽ വെള്ളം കയറി; ആന്ധ്രയിലും തെലങ്കാനയിലും 21 ട്രെയിനുകൾ കൂടി റദ്ദാക്കി

തെലങ്കാനയിലെ കേസമുദ്രത്തിനും മഹബൂബാബാദിനും ഇടയിലുള്ള റെയിൽവേ ട്രാക്ക് തകർന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദക്ഷിണ - മധ്യ റെയിൽവേ 21 ട്രെയിനുകൾ കൂടി റദ്ദാക്കി. ശക്തമായ മഴയെത്തുടർന്ന് ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്നാണ് നടപടി. 10 ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. കഴിഞ്ഞ ദിവസം മുതൽ പെയ്യുന്ന മഴയിൽ തെലങ്കാനയിലെ കേസമുദ്രത്തിനും മഹബൂബാബാദിനും ഇടയിലുള്ള റെയിൽവേ ട്രാക്ക് തകർന്നു.

12669 എം​ജി​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ - ഛപ്ര, 12670 ഛ​പ്ര - എം​ജി​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ, 12615 എം​ജി​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ -​ ന്യൂ​ഡ​ൽ​ഹി, 12616 ന്യൂ​ഡ​ൽ​ഹി - ​എം​ജി​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ എ​ന്നിവയും റദ്ദാക്കിയ 21 ട്രെയിനുകളിൽ ഉൾപ്പെടുന്നുവെന്ന് സൗത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ (എ​സ്‌​സി​ആ​ർ) അ​റി​യി​ച്ചു.

12763 തി​രു​പ്പ​തി -​ സെ​ക്ക​ന്ദ​രാ​ബാ​ദ്, 22352 എ​സ്എം​വി​ടി ബം​ഗ​ളൂ​രു -​ പ​ട്‌​ലി​പു​ത്ര, 22674 മ​ന്നാ​ർ​ഗു​ഡി - ​ഭ​ഗ​ത് കി ​കോ​ത്തി, 20805 വി​ശാ​ഖ​പ​ട്ട​ണം -​ ന്യൂ​ഡ​ൽ​ഹി തു​ട​ങ്ങി ആ​റ് ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. രാ​യ​ന​പാ​ഡു​വി​ലെ ക​ന​ത്ത വെ​ള്ള​പ്പൊ​ക്കം കാ​ര​ണം ദ​ക്ഷി​ണ -​ മ​ധ്യ റെയി​ൽ​വേ എ​സ്എം​വി​ബി ബം​ഗ​ളൂ​രു -​ ദാ​ന​പൂ​ർ, ദ​നാ​പൂ​ർ -​ എ​സ്എം​വി​ബി ബം​ഗ​ളൂ​രു എ​ന്നീ ര​ണ്ട് ട്രെ​യി​നു​ക​ളും വഴി​ തി​രി​ച്ചു​വി​ട്ടി​ട്ടു​ണ്ട്.

ഈ ​ട്രെ​യി​നു​ക​ളി​ലെ യാ​ത്ര​ക്കാ​രെ റോ​ഡ് മാ​ർ​ഗം കാ​സി​പ്പേ​ട്ട ജം​ഗ്ഷ​നി​ലേ​ക്ക് മാ​റ്റി. നേ​ര​ത്തെ സൗ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ 20 ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കു​ക​യും 30 ല​ധി​കം ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തി​രു​ന്നു. കൂ​ടാ​തെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്കാ​ൻ റെ​യി​ൽ​വേ ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ഹൈ​ദ​രാ​ബാ​ദ്- 27781500, വാ​റ​ങ്ക​ൽ- 2782751, കാ​സി​പേ​ട്ട്- 27782660, ഖ​മ്മ​ൻ- 2782885 ഇ​വ​യാ​ണ് ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റു​ക​ൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരുമായി സംസാരിച്ചു. ഇരു സംസ്ഥാനങ്ങളിലെയും സ്ഥിതി​ഗതികൾ അദ്ദേഹം ചോദിച്ചറിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT