പ്രതീകാത്മക ചിത്രം 
India

ദീപാവലി ആഘോഷത്തിനിടെ കാണാതായി; 21 കാരിയുടെ മൃതദേഹം പേരത്തോട്ടത്തില്‍; ഹാന്‍ഡ് ബാഗില്‍ 85,000 രൂപ; ദുരൂഹത

വ്യാഴാഴ്ചയാണ് 21 കാരിയായ യുവതിയെ വീട്ടില്‍ നിന്നും കാണാതായത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ദീപാവലി ആഘോഷത്തിനിടെ കാണാതായ യുവതിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ പേരമരത്തോട്ടത്തില്‍ കണ്ടെത്തി. മൃതശരീരത്തിന് സമീപത്തു നിന്നും ലഭിച്ച ഹാന്‍ഡ് ബാഗില്‍ നിന്നും 85,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലാണ് സംഭവം. 

ഹാന്‍ഡ് ബാഗില്‍ പണത്തിന് പുറമെ, ആധാര്‍ കാര്‍ഡ്, സ്വര്‍ണാഭരണങ്ങള്‍, ബാങ്ക് പാസ്സ് ബുക്ക് തുടങ്ങിയവയുമുള്ളതായി പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ചയാണ് 21 കാരിയായ യുവതിയെ വീട്ടില്‍ നിന്നും കാണാതായത്. യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായാണ് പ്രാഥമിക വിലയിരുത്തല്‍. 

വ്യാഴാഴ്ച രാത്രി ദീപാവലി ആഘോഷങ്ങള്‍ക്കിടെ യുവതിയെ കാണാതാകുകയായിരുന്നു എന്നാണ് യുവതിയുടെ പിതാവ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വിവരം പൊലീസിനെ അറിയിച്ചില്ല. നാട്ടുകാര്‍ അറിയാതിരിക്കാന്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തിവരികയായിരുന്നു എന്നും പിതാവ് പറഞ്ഞു. 

യുവതിയുടെ പിതാവ് സംശയം പറഞ്ഞ ഒരു യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം ദുരഭിമാന കൊലയാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

ബിജെപി മുന്‍ നേതാവ് ജില്ലാ കമ്മിറ്റിയില്‍, പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ജനീഷ് കുമാറിന് അവഗണന

Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബം​ഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്‌സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്