പ്രതീകാത്മക ചിത്രം 
India

നിര്‍ത്തിയിട്ട കാര്‍ ഡ്രൈവറോട് യുവതി വഴി ചോദിച്ചു; സ്വകാര്യഭാഗം പ്രദര്‍ശിപ്പിച്ച് 27കാരന്‍, അറസ്റ്റ് 

മഹാരാഷ്ട്രയില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ 27കാരനെ അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ 27കാരനെ അറസ്റ്റ് ചെയ്തു. മേല്‍വിലാസം ചോദിച്ച യുവതിക്ക് മുന്‍പില്‍ സ്വകാര്യഭാഗം പ്രദര്‍ശിപ്പിച്ച കുറ്റത്തിനാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം ചുമത്തിയാണ് നടപടി.

മുംബൈ തിലക് നഗറിലാണ് സംഭവം. 21 വയസുകാരിയായ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ബിട്ടു പര്‍ച്ചയാണ് പിടിയിലായത്.

മേല്‍വിലാസം തേടി വഴിയിലൂടെ നടന്നുപോകുകയായിരുന്നു യുവതി. കാറില്‍ ഇരിക്കുകയായിരുന്നു പ്രതി. യുവതി പ്രതിയോട് മേല്‍വിലാസം ചോദിച്ചു. സഹായിക്കാമെന്ന വ്യാജേനയാണ് പ്രതി മോശമായി പെരുമാറിയത്. പാന്റ് ഊരി യുവാവ് സ്വകാര്യഭാഗം പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ