പ്രതീകാത്മക ചിത്രം 
India

റീല്‍സ് ഇടാനായി സെല്‍ഫി വീഡിയോ എടുക്കുന്നതിടെ ട്രെയിനിടിച്ച് 22കാരന്‍ മരിച്ചു

കേബിള്‍ ടിവി ഓപ്പറേറ്ററായ വസന്ത്കുമാറാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: സാമൂഹിക മാധ്യമത്തില്‍ റീല്‍സ് ഇടാനായി വീഡിയോ ചിത്രീകരിക്കുന്നതിനിടെ 22കാരന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ഗൂഡിയാട്ടത്തിന് സമീപത്താണ് സംഭവം.

കേബിള്‍ ടിവി ഓപ്പറേറ്ററായ വസന്ത്കുമാറാണ് മരിച്ചത്. സെല്‍ഫി വീഡിയോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. ഗൂഡിയാട്ടത്തെ മേലാറ്റൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍ റീല്‍സ് ചിത്രീകരിക്കാനായാണ് വസന്തകുമാറും സുഹൃത്തുക്കളും എത്തിയത്. വീഡിയോ ചിത്രീകരിക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

യുവാവ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.  വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗൂഡിയാട്ടം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ

സൂപ്പര്‍ ശരണ്യയ്ക്ക് രണ്ടാം ഭാഗം വന്നാല്‍ എങ്ങനെയിരിക്കും? ആ ചിന്തയില്‍ നിന്നാണ് പ്രേമലു ഉണ്ടായത്: ഗിരീഷ് എഡി