ചൊവ്വാഴ്ച രാത്രിയാണ് യുവതി ആണ്‍ സുഹൃത്തിനൊപ്പം റീല്‍ ചിത്രീകരിക്കാന്‍ പോയത്.  പ്രതീകാത്മക ചിത്രം
India

രാത്രിയില്‍ റീല്‍ ചിത്രീകരിക്കാന്‍ ആണ്‍ സുഹൃത്തിനൊപ്പം പോയി; 22 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: സോഷ്യല്‍ മീഡിയയില്‍ റീല്‍ ചെയ്യാന്‍ പോയ 22 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു. യുവതി ആണ്‍ സുഹൃത്തിനൊപ്പം റീലെടുക്കുന്നതിന് പോയപ്പോഴാണ് സംഭവം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ചൊവ്വാഴ്ച രാത്രിയാണ് യുവതി ആണ്‍ സുഹൃത്തിനൊപ്പം റീല്‍ ചിത്രീകരിക്കാന്‍ പോയത്. നഗരത്തില്‍ നിന്നും അല്‍പ്പം മാറി ഗ്രാമപ്രദേശത്താണ് റീല്‍ ഷൂട്ട് ചെയ്യാന്‍ ഇരുവരും പോയതെന്ന് മല്‍ഹര്‍ഗഞ്ച് പൊലീസ് വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുവതിയുടെ ആണ്‍ സുഹൃത്തിന് അറിയുന്നവരാണ് രണ്ട് പ്രതികളും. ഇരുവരും ആണ്‍ സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കിയതിന് ശേഷമാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നും പൊലീസ് പറയുന്നു. കൂടുതല്‍ നന്നായി റീല്‍ ചെയ്യുന്ന സ്ഥലം കാണിച്ചു നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ ഒരു വീട്ടിലേയ്ക്ക് ഇരുവരേയും കൊണ്ടുപോകുകയായിരുന്നു.

കേസില്‍ വിശദമായ അന്വേഷണം തുടങ്ങി. സംഭവശേഷം സ്ഥലത്തു നിന്നും ഓടിപ്പോയ പ്രതികള്‍ ഒളിവിലാണ്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ