വോളിബോള്‍ താരം സാലിയത്ത്‌ 
India

ദേശീയ വനിത വോളിബോള്‍ താരം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

വിവാഹത്തിന് ശേഷം ചിക്കമംഗലൂരില്‍ ഭര്‍ത്താവിനൊപ്പമായിരുന്നു താമസം.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ദേശീയ വനിത വോളിബോള്‍ താരം സാലിയത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 24 വയസായിരുന്നു. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി സ്വദേശിയാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് ഉടന്‍ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉജ്‌രെ എസ്ഡിഎം കോളജ് മുന്‍ വിദ്യാര്‍ഥിയായ സാലിയത്ത് ഒരു വര്‍ഷം മുന്‍പാണ് വിവാഹിതയായത്. വിവാഹത്തിന് ശേഷം ചിക്കമംഗലൂരില്‍ ഭര്‍ത്താവിനൊപ്പമായിരുന്നു താമസം.

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന ദേശീയതല വോളിബോള്‍ ടൂര്‍ണമെന്റില്‍ കര്‍ണാടകയ്ക്ക് രണ്ടാം സ്ഥാനം നേടിക്കൊടുത്തതില്‍ സാലിയത്ത് നിര്‍ണായകപങ്കുവഹിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ആക്രമണം; വളഞ്ഞിട്ട് നടുറോഡില്‍ തലയ്ക്കടിച്ച് വീഴ്ത്തി

'അന്ന് ഒരാഴ്ചയോളം അമ്മ ഫോണിൽ വിളിച്ച് കരഞ്ഞു; മുടി വളരുമെന്ന് പറഞ്ഞ് പപ്പയുടെ തലയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നതായിരുന്നു ഏറ്റവും ഇഷ്ടം'

കുസാറ്റ് പി ജി; സി.യു.ഇ.ടി സ്കോർ അപ്ഡേഷനും പുതിയ രജിസ്ട്രേഷനും ജൂൺ 26 വരെ

'രാജസ്ഥാന്‍ റോയല്‍സ് താരം, വിവാഹ മോചിതന്‍...'; ക്രിക്കറ്റ് താരം മെസേജ് അയച്ച് ശല്യം ചെയ്‌തെന്ന് നടി; ചാഹലിലേക്ക് വിരല്‍ ചൂണ്ടി ആരാധകര്‍

സേനകളുടെ തലപ്പത്ത് ഇനി ജനറൽ രാജ സുബ്രഹ്മണി; പുതിയ സിഡിഎസ്സായി ചുമതലയേറ്റു

SCROLL FOR NEXT