പ്രവേശനോത്സവ ദിവസം കണ്ണീരോര്‍മയായി നാലാം ക്ലാസുകാരന്‍; പനി ബാധിച്ച് മരിച്ചു

കൊല്ലം കൊട്ടാരക്കര ആനക്കോട്ടൂര്‍ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ സഞ്ജയ് (10) പനി ബാധിച്ച് മരിച്ചു
സഞ്ജയ്
സഞ്ജയ്
Updated on: 
1 min read

കൊല്ലം: പ്രവേശനോത്സവ ദിവസം നൊമ്പരമായി നാലാം ക്ലാസുകാരന്‍. കൊല്ലം കൊട്ടാരക്കര ആനക്കോട്ടൂര്‍ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ സഞ്ജയ് (10) പനി ബാധിച്ച് മരിച്ചു. ആനക്കോട്ടൂര്‍ സ്വദേശി സന്തോഷിന്റെയും പ്രീതയുടെയും മകനാണ്. 

ഇന്നലെ ഉച്ചയോടെയാണ് സഞ്ജയ്ക്ക് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. വൈകീട്ടോടെ കൊട്ടാരക്കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് സ്‌കൂളിലേക്ക് പോകുന്നതിനായി പുതിയ ബാഗും പുസ്തകങ്ങളും അടക്കം എല്ലാ തയ്യാറെടുപ്പുകളും വീട്ടില്‍ നടത്തിയിരുന്നു. അതിനിടെയാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നൊമ്പരമായി സഞ്ജയ് യാത്രയായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Minister M Liju
VD Satheesan
kerala rain alert today
Veena George
X

FOLLOW US

ON GOOGLE DISCOVER