ചിത്രം: പിടിഐ 
India

24 മണിക്കൂറിനിടെ 40 മരണം, 1035 പേര്‍ക്ക് കൂടി കോവിഡ്; മരണസംഖ്യ 239

ഈ സമയപരിധിക്കുളളില്‍ 1035 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 239 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 പേരാണ് കോവിഡ് രോഗത്തിന് കീഴടങ്ങിയത്. ഈ സമയപരിധിക്കുളളില്‍ 1035 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ ഏറ്റവും വലിയ വര്‍ധനയാണിത്.

നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 7447 ആണ്. ഇതില്‍ 6567 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 643 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

കോവിഡ് വ്യാപനം തടയുന്നതിന് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിരീക്ഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം ഉയര്‍ത്തി. 25ല്‍ നിന്ന് 30 ആയിട്ടാണ് ഉയര്‍ത്തിയത്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.

അതേസമയം ലോകമൊട്ടാകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 16 ലക്ഷം പേരെയാണ് രോഗം ബാധിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന