പ്രതീകാത്മക ചിത്രം 
India

ഫെയ്‌സ്ബുക്ക് പരിചയം, വിവാഹ വാഗ്ദാനം, അച്ഛനും അമ്മയ്ക്കും കാണണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; കാമുകനും കൂട്ടുകാരും ചേര്‍ന്ന് ബലാത്സംഗം, കേസ്‌

വിവാഹ വാഗ്ദാനം നല്‍കി കാമുകനും കൂട്ടുകാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി കാമുകനും കൂട്ടുകാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട കാമുകന്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

മെയ് മൂന്നിന് ഡല്‍ഹിയിലാണ് സംഭവം. കാമുകനും 24 കൂട്ടുകാരും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചു എന്നതാണ് കേസ്. ഡല്‍ഹിയില്‍ നാലുവര്‍ഷമായി വീട്ടുജോലി ചെയ്യുന്ന യുവതിയാണ് പീഡനത്തിന് ഇരയായതെന്ന് പൊലീസ് പറയുന്നു. 

ഫെയ്‌സ്ബുക്കില്‍ ഈ വര്‍ഷം ജനുവരിയില്‍ പരിചയപ്പെട്ട 23കാരനായ സാഗറാണ് തന്നെ വഞ്ചിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പരസ്പരം ഫോണ്‍ നമ്പറുകള്‍ െൈകമാറിയതിന് പിന്നാലെ ഇരുവരും പരസ്പരം അടുത്തു. അതിനിടെ സാഗര്‍ വിവാഹ വാഗ്ദാനം ചെയ്തയായി യുവതിയുടെ പരാതിയില്‍ പറയുന്നു.

മാതാപിതാക്കളെ പരിചയപ്പെടുത്താന്‍ എന്ന വ്യാജേന ഹോഡല്‍ എന്ന സ്ഥലത്ത് വരാന്‍ സാഗര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച്  ഹോഡലില്‍ എത്തിയ തന്നെ അടുത്തുള്ള കാട്ടില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. സാഗറിന്റെ സഹോദരനും കൂട്ടുകാരും തന്നെ പീഡിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. മദ്യപിച്ച ശേഷം ഇവര്‍ ഓരോരുത്തരായി തന്നെ പീഡിപ്പിക്കുകയായിരുന്നു.  അടുത്ത ദിവസം ആക്രികച്ചവടക്കാരന്റെ അടുത്ത് കൊണ്ടുപോയ തന്നെ അവിടെവച്ച് അഞ്ചുപേര്‍ കൂടി പീഡിപ്പിച്ചു. തുടര്‍ന്ന് തന്നെ വഴിയില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസിയിലെത്തി

പശ്ചിമേഷ്യന്‍ സംഘര്‍ഷം: വാര്‍ത്തകളിലെ അതിശയോക്തി ഒഴിവാക്കണം, മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി

സ്വർണവില വീണ്ടും താഴോട്ട്; ഇന്ന് കുറഞ്ഞത് രണ്ടുതവണ

സാമ്പാറില്‍ കായം ചേര്‍ക്കുന്നത് എന്തിന്?

വൈഷ്ണയുടെ അർധ സെഞ്ച്വറി പാഴായി; വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് തോൽവി

SCROLL FOR NEXT