പ്രതീകാത്മക ചിത്രം 
India

മെട്രോ ലിഫ്റ്റിൽ സ്വകാര്യ ഭാ​ഗങ്ങൾ കാണിച്ച് 26കാരൻ; യുവതിയെ കയറിപ്പിടിച്ചു; അറസ്റ്റ്

യുവതി ആർക്കി ടെക്റ്റായി ജോലി ചെയ്യുകയാണ്. അതിക്രമത്തിന് പിന്നാലെ യുവതി പരാതി നൽകി. പൊലീസ് അന്വേഷണത്തിനൊടുവിലാണ് രാജേഷ് കുമാർ പിടിയിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ലിഫ്റ്റിനുള്ളിൽ വച്ച് യുവതിയെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 26കാരൻ അറസ്റ്റിൽ. ഈ മാസം നാലിന് ഡൽഹി മെട്രോ സ്റ്റേഷനിലെ ലിഫ്റ്റിൽ വച്ചാണ് അതിക്രമം. സംഭവത്തിൽ സ്വകാര്യ ആശുപത്രിയിലെ ഹൗസ് കീപ്പിങ് തൊഴിലാളിയായ രാജേഷ് കുമാറാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. 

തെക്കൻ ഡൽഹിയിലെ ജസോല മെട്രോ സ്റ്റേഷനിലെ ലിഫ്റ്റിൽ യാത്ര ചെയ്യവേ രാജേഷ് കുമാർ യുവതിക്ക് നേരെ തന്റെ സ്വകാര്യ ഭാ​ഗങ്ങൾ പ്രദർശിപ്പിച്ചു. പിന്നാലെ കടന്നു പിടിച്ചു. യുവതി എതിർത്തതോടെ ഇയാൾ മെട്രോ ട്രെയിനിൽ കയറാതെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

യുവതി ആർക്കി ടെക്റ്റായി ജോലി ചെയ്യുകയാണ്. അതിക്രമത്തിന് പിന്നാലെ യുവതി പരാതി നൽകി. പൊലീസ് അന്വേഷണത്തിനൊടുവിലാണ് രാജേഷ് കുമാർ പിടിയിലായത്. സിസിടിവി ​​​ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ചായിരുന്നു അന്വേഷണം. പീഡനക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'