പ്രതീകാത്മക ചിത്രം 
India

26കാരിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം; ഫ്ലാറ്റില്‍ നിന്ന് 15 ലക്ഷം കവര്‍ന്നു; അന്വേഷണം

അപ്പാര്‍ട്ടുമെന്റില്‍ തനിച്ച് താമസിക്കുന്ന യുവതി കൂട്ട ബലാത്സംഗത്തിനിരയായി

സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: അപ്പാര്‍ട്ടുമെന്റില്‍ തനിച്ച് താമസിക്കുന്ന യുവതി കൂട്ട ബലാത്സംഗത്തിനിരയായി. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഏരിയയില്‍ വച്ച് ചൊവ്വാഴ്്ച ഉച്ചയ്ക്കായിരുന്നു സംഭവം. അപ്പാര്‍ട്ട് മെന്റില്‍ വച്ച് പ്രതികള്‍ 15 ലക്ഷം രൂപ കവര്‍ന്നതായും പൊലീസ് പറഞ്ഞു.

മെഡിക്കല്‍ പരിശോധനയില്‍ യുവതി ബലാത്സംഗത്തിന് ഇരയായതായി വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ എങ്ങനെയാണ് മൂന്ന് അജ്ഞാതര്‍ യുവതിയുടെ മുറിയില്‍ എത്തിയതെന്ന് വ്യക്തമായിട്ടില്ല. എത്തിയ മൂവരും യുവതിയുടെ പരിചയക്കാരാണോ എന്നതും അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് പ്രതികള്‍ 15 ലക്ഷം കവര്‍ന്നതായും പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാവിലെയാണ് ഗാര്‍ഡന്‍ റീച്ച് പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കിയത്. ബലാത്സംഗത്തിന് മുന്‍പായി മൂന്നംഗസംഘം യുവതിയെ കെട്ടിയിട്ടതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറയുന്നു. സമീപപ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്നും പൊലീസ് പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT