ശ്രീ വിഷ്ണു 
India

20 കിലോ ഭാരം ഉയർത്തി, വർക്കൗട്ടിനിടെ ജിമ്മിൽ കുഴഞ്ഞുവീണ് യുവാവ്; ദാരുണാന്ത്യം 

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വർക്കൗട്ടിനിടെ ജിമ്മിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. 27കാരനായ ശ്രീ വിഷ്ണു എന്ന യുവാവാണ് മരിച്ചത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

മാതാപിതാക്കൾക്കും ഇരട്ട സഹോദരിമാർക്കും ഒപ്പം മധുരൈ തിരുവള്ളുവർ നഗറിൽ താമസിച്ചിരുന്ന വിഷ്ണു കമ്പ്യൂട്ടർ സർവീസ് സെന്ററിലാണ് ജോലി ചെയ്തിരുന്നത്. 24 വയസ്സുമുതൽ വർക്കൗട്ട് ശീലമാക്കിയിരുന്നു. "അവൻ രാത്രി 8.30 വരെ ജോലി ചെയ്ത് 9 മണിയോടെ വീട്ടിലെത്തും. അമ്മയോടൊപ്പം കുറച്ച് സമയം ചിലവഴിച്ച് ജിമ്മിലേക്ക് പോകും. എന്റെ മകന് മദ്യപാനമോ പുകവലിയോ ഇല്ലായിരുന്നു, ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല", അച്ഛൻ കമലേശ്വരൻ പറഞ്ഞു. 

ജൂൺ നാലാം തിയതിയാണ് സംഭവം. "വർക്കൗട്ടിനിടയിൽ ഞങ്ങൾ വിലക്കിയിട്ടും വിഷ്ണു പഴം കഴിച്ചു. അതിനുശേഷവും വ്യായാമം തുടർന്നു. 20 കിലോയാണ് ഉയർത്തിയത്. രണ്ട് വർഷത്തിലേറെയായി വെയ്റ്റ് ട്രെയ്നിങ് ചെയ്യുന്നവർ അത്രയം ഭാരം ഉയർത്തുന്നത് സാധാരണയാണ്. രാത്രി ഏകദേശം 10:15 ആയപ്പോൾ വർക്കൗട്ട് അവസാനിപ്പിച്ചു. പക്ഷെ നിമിഷങ്ങൾക്കുള്ളിൽ എല്ലാം മാറിമറിഞ്ഞു. ഞങ്ങളോടെ സംസാരിച്ചുനിൽക്കെയാണ് അവൻ കുഴഞ്ഞുവീണത്. വീട്ടിൽ വിവരമറിയിച്ചശേഷം അവനെ ഞങ്ങൾ അശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും മരിച്ചിരുന്നു", ജിം ട്രെയ്നർ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം സോണിയ ഗാന്ധി ആശുപത്രിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ