യുവാവ് ഷേവിങ് സെറ്റ് ഉപയോഗിച്ച് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍/പ്രതീകാത്മക ചിത്രം 
India

കാമുകി പിണങ്ങിപ്പോയി; 27കാരനായ എന്‍ജിനീയര്‍ ഷേവിങ് സെറ്റ് ഉപയോഗിച്ച് കഴുത്തുമുറിച്ച് ജീവനൊടുക്കി

കാമുകി ബന്ധം ഉപേക്ഷിച്ചതിന്റെ മനോവിഷമത്തില്‍ 27കാരന്‍ കഴുത്തുമുറിച്ച് ജീവനൊടുക്കി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കാമുകി ബന്ധം ഉപേക്ഷിച്ചതിന്റെ മനോവിഷമത്തില്‍ 27കാരന്‍ കഴുത്തുമുറിച്ച് ജീവനൊടുക്കി. ആറു വര്‍ഷം മുന്‍പ് കോളജില്‍ പഠിക്കുന്ന സമയത്താണ് യുവതിയെ പരിചയപ്പെട്ടത്. എന്നാല്‍ നാലുമാസം മുന്‍പാണ് ഇരുവരും പ്രണയത്തിലായതെന്ന് പൊലീസ് പറഞ്ഞു.

തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ കാമാച്ചിപുരത്തിലാണ് സംഭവം. 27കാരനായ കാര്‍ത്തികേയനാണ് ജീവനൊടുക്കിയത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കാര്‍ത്തികേയന്‍ കഴിഞ്ഞ മാസം മുതല്‍ ജോലിക്ക് എത്തിയിട്ടില്ല. യുവതി ബന്ധം ഉപേക്ഷിച്ചതില്‍ യുവാവ് കഴിഞ്ഞ കുറെ ദിവസങ്ങളിലായി വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

എന്‍ജിനീയറിങ് ബിരുദ പഠനത്തിനിടെ ആറുവര്‍ഷം മുന്‍പാണ് യുവതിയെ കാര്‍ത്തികേയന്‍ പരിചയപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ നാലുമാസത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. യുവതി ബന്ധം ഉപേക്ഷിച്ചതോടെ, ഉറക്കഗുളിക കഴിക്കുന്നത് യുവാവ് ശീലമാക്കി. വെള്ളിയാഴ്ച രാത്രി അച്ഛനും മുതിര്‍ന്ന സഹോദരനുമായി വഴക്കിട്ടു. ഇരുവരെയും കാര്‍ത്തികേയന്‍ മര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു.

തര്‍ക്കത്തിന് പിന്നാലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ കാര്‍ത്തികേയനെ ശനിയാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷേവിങ് സെറ്റ് ഉപയോഗിച്ച് കഴുത്തുമുറിച്ചാണ് യുവാവ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

SCROLL FOR NEXT