പ്രതീകാത്മക ചിത്രം 
India

പലചരക്ക് കടയുടെ മുന്നില്‍ മൂത്രം ഒഴിച്ചു, അടിപിടിയില്‍ യുവാവ് കൊല്ലപ്പെട്ടു; നിരവധിപ്പേര്‍ക്ക് പരിക്ക് 

പലചരക്ക് കടയുടെ മുന്നില്‍ മൂത്രം ഒഴിച്ചതിനെ ചൊല്ലിയുള്ള അടിപിടിയില്‍ 28കാരന്‍ കൊല്ലപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പലചരക്ക് കടയുടെ മുന്നില്‍ മൂത്രം ഒഴിച്ചതിനെ ചൊല്ലിയുള്ള അടിപിടിയില്‍ 28കാരന്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 34 വയസുകാരനായ ജഗ്ജീത്ത് സിങ്ങാണ് രണ്ടു സഹോദരന്മാര്‍ നടത്തുന്ന പലചരക്കു കടയുടെ മുന്നില്‍ മൂത്രം ഒഴിച്ചത്. ഇത് വാക്കുതര്‍ക്കത്തിന് കാരണമായി. തുടര്‍ന്ന് സ്ഥലത്ത് നിന്ന് പോയ ജഗ്ജീത്ത് സിങ് മറ്റു സുഹൃത്തുക്കളുമായി മടങ്ങിയെത്തി.  ഇതിന് പിന്നാലെ നടന്ന അടിപിടിയിലാണ് 28കാരനായ അമന്‍ദീപ് സിങ് കൊല്ലപ്പെട്ടത്.

അടിപിടിക്കിടെ ജഗ്ജീത്ത് സിങ്ങിനെ കടയുടമകളും അവിടെ തടിച്ചൂകൂടിയ മറ്റു ചിലരും ചേര്‍ന്ന് പിടികൂടി. ഈസമയത്ത് ജഗ്ജീത്ത് സിങ്ങിന്റെ സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അമന്‍ദീപ് സിങ് വീണ് അബോധാവസ്ഥയിലായി. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചതായി പൊലീസ് പറയുന്നു. അമന്‍ദീപ് സിങ്ങിന്റെ പിന്‍ഭാഗത്തേറ്റ അടിയാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT