India

28കാരന്‍ യുവതിയുടെയും അമ്മായി അമ്മയുടെയും തലയറുത്തു; അരിവാളുമായി പൊലീസ് സ്റ്റേഷനില്‍

വിവാഹവഴക്കിനെ തുടര്‍ന്ന് 28 കാരന്‍ യുവതിയെയും അമ്മായി അമ്മയെയും അരിവാള്‍ കൊണ്ട് തലയറുത്ത് കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്


കാന്‍പൂര്‍: വിവാഹവഴക്കിനെ തുടര്‍ന്ന് 28 കാരന്‍ യുവതിയെയും അമ്മായി അമ്മയെയും അരിവാള്‍ കൊണ്ട് തലയറുത്ത് കൊലപ്പെടുത്തി. കാന്‍പൂരിലെ സര്‍ദാര്‍ കോത്ത്‌വാലി പൊലീസ് സ്റ്റേഷന്‍ ഏരിയയിലുള്ള ഹൗദപൂര്‍വയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പിറ്റേദിവസം യുവാവ് കൊലയ്ക്ക് ഉപയോഗിച്ച അരിവാളുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

വിവാഹത്തിന് പിന്നാലെ വീ്ട്ടില്‍ ഉണ്ടായ നിരന്തരം വഴക്കാണ്  കൊലയ്ക്ക് പിന്നിലെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. സംഭവദിവസം യുവാവ് വിട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുമായി വഴക്കായി. തര്‍ക്കത്തിനിടെ അമ്മായി അമ്മ മകളെ പിന്തുണച്ച് രംഗത്തെത്തി. ഇതോടെ യുവാവ് കൂടുതല്‍ പ്രകോപിതനാവുകയായിരുന്നു.

തുടര്‍ന്ന് അരിവാളെടുത്ത് ഇയാള്‍ യുവതിയുടെ അമ്മായി അമ്മയുടെയും തലയറുത്ത് മാറ്റുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വീടിന് പിറകുവശം തള്ളുകയായിരുന്നു. പിറ്റദിവസം ഇയാള്‍ അരിവാളുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐപിസി സെക്ഷന്‍ 302 പ്രകാരം ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

SCROLL FOR NEXT