ഫയല്‍ ചിത്രം 
India

ലോക്ക്ഡൗണ്‍ ലംഘിച്ചു; 3 ബിജെപി എംഎല്‍എമാര്‍ കസ്റ്റഡിയില്‍

വൈറസിനെ തടയാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ പോലും രാഷ്ട്രീയം കളിക്കുകയാണ് ബിജെപി ചെയ്യുന്നത്‌ 

Author : സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പശ്ചിമബംഗാളില്‍ മൂന്ന് ബിജെപി എംഎല്‍എമാരെ കസ്റ്റഡിയില്‍ എടുത്തു. ശങ്കര്‍ ഘോഷ്, ആനന്ദമോയ് ബര്‍മന്‍, ശിഖ ചതോപാധ്യ എന്നിവരയൊണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ്  പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രതിഷേധം നടത്തിയതിനാണ് കസ്റ്റിഡിയിലെടുത്തത്. പിന്നീട് അവരെ വിട്ടയച്ചതായും പൊലീസ് പറഞ്ഞു. എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് പ്രതിഷേധം നടത്തിയതെന്ന് ബിജെപി എംഎല്‍എമാര്‍ പറഞ്ഞു.

സമരം നടത്തിയ ബിജെപി എംഎല്‍എമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സംസ്ഥാനത്ത് മഹാമാരി പടരുന്നതൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. ഇതാണ് ബിജെപി നേതാക്കളുടെ യഥാര്‍ഥ മുഖമെന്നും ടിഎംസി നേതാവ് ഗൗതം പറഞ്ഞു. വൈറസിനെ തടയാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ പോലും രാഷ്ട്രീയം കളിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോവിഡ് നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ 15 ദിവസത്തേക്ക് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

​ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ കോൾ; തെയ്യം കലാകാരന്റെ കെണിയിൽ കുരുങ്ങിയത് 17 സ്ത്രീകൾ

രസതന്ത്ര നൊബേല്‍ ഹെന്റി ബി കഗാനും കെന്‍സോ സോയിക്കും

'അത് നമ്മളെ തകർത്തുകളയും, 50 രൂപയ്ക്കാണ് അയാൾ ജീവിക്കുന്നത്'; കൊൽക്കത്തയിലെ അനുഭവം പങ്കുവച്ച് അനൂപ് മേനോൻ