രക്ഷപ്പെട്ട രണ്ട് തടവുകാരെക്കുറിച്ച് പൊലീസിന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല 
India

ജയിലില്‍ രാംലീല നാടക ഒരുക്കങ്ങള്‍; രണ്ട് തടവുകാര്‍ ജയില്‍ ചാടി, മൂന്നാമന്‍ കയറിയ ഗോവണി ചതിച്ചു

രാംലീല നാടകത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്ന സമയം നോക്കി രക്ഷപ്പെടാനായിരുന്നു മൂന്നു പേരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഹരിദ്വാര്‍ ജില്ലാ ജയിലില്‍ നിന്നും രക്ഷപെട്ട രണ്ട് തടവുകാര്‍ക്കൊപ്പം ജയില്‍ ചാടാന്‍ തുടങ്ങിയ പ്രതി ഗോവണി വീണതിനാല്‍ പിടിയില്‍. ഉത്തരാഖണ്ഡിലാണ് സംഭവം. ജയിലില്‍ രാംലീല പരിപാടിക്ക് ഒരാഴ്ച മുമ്പാണ് മൂവരും ജയില്‍ ചാടാന്‍ ആസൂത്രണം നടത്തിയത്. രാംലീല നാടകത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്ന സമയം നോക്കി രക്ഷപ്പെടാനായിരുന്നു മൂന്നു പേരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയത്.

രക്ഷപ്പെട്ട രണ്ട് തടവുകാരെക്കുറിച്ച് പൊലീസിന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചിരുന്ന പങ്കജ്, തട്ടിക്കൊണ്ടുപോകല്‍, മോചന ദ്രവ്യം ആവശ്യപ്പെടല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ വിചാരണത്തടവുകാരനായ രാംകുമാര്‍ ചൗഹാന്‍ എന്നിവരാണ് വെള്ളിയാഴ്ച രാത്രി ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. സംഭവം പുറത്തറിഞ്ഞതോടെ ജയിലര്‍ പ്യാരേലാല്‍ ഉള്‍പ്പെടെ ആറ് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

രക്ഷപ്പെട്ട തടവുകാരെ പിടിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി.

രാംലീല നാടകം നടക്കുന്ന സമയത്ത് ഒരു തുണി ഉപയോഗിച്ച് രണ്ട് ഗോവണികള്‍ കൂട്ടിക്കെട്ടി മതിലിനോട് ചേര്‍ത്ത് വെച്ചു. പങ്കജും രാജ്കുമാറും ഈ ഗോവണിയിലൂടെ പുറത്ത് കടന്നു. എന്നാല്‍ മൂന്നാമത്തെ തടവുകാരന്‍ ചോട്ടു ഗോവണി കയറാന്‍ തുടങ്ങിയപ്പോള്‍ അത് വീഴുകയും രക്ഷപ്പെടാന്‍ കഴിയാതെ മതിലിനകത്തേയ്ക്ക് തന്നെ വീഴുകയുമായിരുന്നു. രക്ഷപ്പെട്ടവരെ പിടികൂടുന്നതിനായി പത്ത് സംഘങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും