കുട്ടികൾ കുടുങ്ങിയ കാർ/ ചിത്രം: എക്സ്പ്രസ് 
India

കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങി; ശ്വാസംമുട്ടി മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഉച്ചഭക്ഷണത്തിന് ശേഷം വീട്ടിൽ നിന്ന് കളിക്കാൻ പോയതാണ് മൂവരും

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കാറിനുള്ളില്‍ കളിക്കുകയായിരുന്ന മൂന്നു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ദിവസ വേതന തൊഴിലാളിയായ നാ​ഗരാജിന്റെ മക്കളായ നിതീഷാ (7), നിതീഷ് (5) എന്നിവരും അയൽവാസിയായ സുധന്റെ മകൻ കബിശാന്തുമാണ്(4) മരിച്ചത്. തിരുനല്‍വേലി പണക്കുടിക്കു സമീപമാണ് ദാരുണമായ സംഭവം. 

ശനിയാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം വീട്ടിൽ നിന്ന് കളിക്കാൻ പോയതാണ് മൂവരും. ദിവസങ്ങൾക്ക് മുമ്പ് നാഗരാജിന്റെ സഹോദരൻ മണികണ്ഠൻ വീടിന് സമീപം ഹോണ്ട കാർ പാർക്ക് ചെയ്തിരുന്നു. കാറിന്റെ പിൻവാതിൽ പുറത്ത് നിന്ന് മാത്രമേ തുറക്കാൻ കഴിയുമായിരുന്നൊള്ളു. കാറിൽ കയറിയ മൂന്ന് കുട്ടികളും കുടുങ്ങി.

വൈകുന്നേരമായിട്ടും കുട്ടികളെ കാണാഞ്ഞതിനാലാണ് രക്ഷിതാക്കൾ തിരച്ചിൽ നടത്തിയത്. കുട്ടികൾ കാറിനു സമീപം കളിക്കുന്നത് കണ്ടെന്ന ഒരാൾ അറിയിച്ചതിനെത്തുടർന്നാണ് ഇവർ ഇവിടേക്കെത്തിയത്. ഈ സമയം മൂന്ന് കുട്ടികളും കാറിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. കാറിന്റെ ഡോർ തകർത്ത് കുട്ടികളെ പുറത്തെടുത്തു. കുട്ടികളെ പനഗുഡി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍