ബംഗളൂരുവില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീഴുന്ന ദൃശ്യം 
India

മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു, വന്‍ ദുരന്തം ഒഴിവായി- നടുക്കുന്ന വീഡിയോ 

മെട്രോ ജീവനക്കാര്‍ താമസിക്കുന്ന വീട്ടില്‍ ആ സമയത്ത് ആരും ഉണ്ടാകാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു. മെട്രോ ജീവനക്കാര്‍ താമസിക്കുന്ന വീട്ടില്‍ ആ സമയത്ത് ആരും ഉണ്ടാകാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ജീവനക്കാര്‍ ജോലിക്ക് പോയിരുന്ന സമയത്താണ് വീട് തകര്‍ന്നുവീണത്.

ലക്ഷകന്ദ്രയില്‍ രാവിലെ പത്തരയോടെയാണ് സംഭവം. വീട് വീഴുന്നത് കണ്ട് ഭയന്ന് ആളുകള്‍ ഒച്ചവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 20 പേര്‍ താമസിക്കുന്ന വീടാണ് തകര്‍ന്നുവീണത്. മെട്രോ ജീവനക്കാരായ താമസക്കാര്‍, ജോലി സ്ഥലത്ത് ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കെട്ടിടം വീണതിന്റെ ആഘാതത്തില്‍ തൊട്ടടുത്തുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 

1974ല്‍ പണിത വീടാണിത്. ആര്‍ക്കും ആളപായമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. രാത്രിയിലാണ് കെട്ടിടം തകര്‍ന്നുവീണതെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. ഉടന്‍ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT