3 suspected Pahalgam terrorists killed in Army's Operation Mahadev പ്രതീകാത്മക ചിത്രം
India

കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ചു; പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്തവരെന്ന് സൂചന

26 പേരുടെ മരണത്തിന് കാരണമായ പഹല്‍ഗാം ആക്രമണത്തിന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ശ്രീനഗറില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പാകിസ്ഥാന്‍ ഭീകരരെ വധിച്ചു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: 26 പേരുടെ മരണത്തിന് കാരണമായ പഹല്‍ഗാം ആക്രമണത്തിന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ശ്രീനഗറില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പാകിസ്ഥാന്‍ ഭീകരരെ വധിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്തവരെന്ന് സംശയിക്കുന്ന ഭീകരരില്‍ നിന്ന് നിരവധി ഗ്രനേഡുകള്‍ കണ്ടെടുത്തതായി കരസേന അറിയിച്ചു.

മൂന്ന് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ശ്രീനഗറിലെ മൗണ്ട് മഹാദേവിന് സമീപമുള്ള ലിഡ്വാസില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഓപ്പറേഷന്‍ മഹാദേവ് എന്ന പേരില്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ദൗത്യത്തില്‍ ഭീകരരെ വധിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ഡാച്ചിഗാം കാട്ടില്‍ സംശയാസ്പദമായ നിലയിലുള്ള ആശയവിനിമയം ട്രാക്ക് ചെയ്തതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണവും ഇന്ത്യയുടെ പ്രതികരണമായ ഓപ്പറേഷന്‍ സിന്ദൂറും പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്ന ദിവസത്തിലാണ് ഈ സംഭവം. മൂന്ന് ഭീകരരെ വധിച്ചെങ്കിലും ദൗത്യം തുടരുകയാണ്. കൊല്ലപ്പെട്ട മൂന്ന് ഭീകരരും പ്രധാനപ്പെട്ട ആളുകളാണ് എന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.

3 suspected Pahalgam terrorists killed in Army's Operation Mahadev: Sources

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

7500 പേര്‍ മാത്രം, അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്; പ്രഥമ പരിഗണന ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വെളുത്തവര്‍ഗക്കാര്‍ക്ക്

'എനിക്ക് തനിച്ച് ചെയ്യാന്‍ കഴിയാത്തത്, ദൈവത്തിന് നന്ദി'; കണ്ണീരോടെ ജമീമ

ജയം തേടി ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്ക് നേര്‍; രണ്ടാം ടി20 ഇന്ന്

അനന്ത, പത്മനാഭസ്വാമിക്ഷേത്രത്തെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ; ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു

'ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നു, മുറിയില്‍ തനിച്ചാണെന്ന് പോലും മനസിലാക്കും'; സ്മാര്‍ട്ട്ഫോണുകളിലെ ജിപിഎസ് നിസാരമല്ലെന്ന് പഠനം

SCROLL FOR NEXT