സ്വകാര്യ സ്ഥാപനത്തില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തുന്ന ദൃശ്യം, എഎന്‍ഐ 
India

തോക്ക് ചൂണ്ടി ഭയപ്പെടുത്തി; സ്വകാര്യ സ്ഥാപനത്തിലെ ഒരു കോടി രൂപ കവര്‍ന്ന് അക്രമിസംഘം- വീഡിയോ 

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പണം കവര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പണം കവര്‍ന്നു. മൂന്ന് അക്രമികള്‍ ചേര്‍ന്ന് ഒരു കോടി രൂപ കവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

മുംബൈയിലെ മുളുന്ത് മേഖലയില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്. അക്രമികള്‍ തോക്ക് ചൂണ്ടി ജീവനക്കാരെ ഭയപ്പെടുത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്.

തുടര്‍ന്ന് ഒരാള്‍ മേശവലിപ്പിലും അലമാരിയിലും മറ്റും സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകള്‍ കൈമാറുന്നത് കാണാം. അക്രമികളില്‍ ഒരാള്‍ ഇത് ബാഗിലാക്കി നടന്നുനീങ്ങുന്നതാണ് വീഡിയോയുടെ അവസാനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

SCROLL FOR NEXT