സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം  എക്‌സ്
India

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം സ്‌കൂളിന് തൊട്ടടുത്ത ഓടയില്‍ കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറിലെ ദിഘ നഗരത്തിലെ സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. ടൈനി ടോട്ട് അക്കാദമി എന്ന സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ സ്‌കൂളിനു തീയിട്ടു.

തലേദിവസം സ്‌കൂളില്‍ പോയ കുട്ടി വീട്ടില്‍ തിരികെ എത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവില്‍ പുലര്‍ച്ചെ മുന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയെ കാണാനില്ലെന്ന് കുടുംബം സ്‌കൂളിലെത്തി അന്വേഷിച്ചു. എന്നാല്‍ അതിനെക്കുറിച്ച് അറിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ മറുപടി. സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം സ്‌കൂളിന് തൊട്ടടുത്ത ഓടയില്‍ കണ്ടെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തില്‍ പ്രകോപിതരായ മാതാപിതാക്കളും കുടുംബാംഗങ്ങളും നാട്ടുകാരും റോഡുകള്‍ തടഞ്ഞു. ഗതാഗതം തടസ്സപ്പെടുത്തുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ സ്‌കൂള്‍ പരിസരവും അടിച്ചുതകര്‍ക്കുകയായിരുന്നു.

കുട്ടി സ്‌കൂളിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെങ്കിലും പുറത്തിറങ്ങുന്നത് ദൃശ്യങ്ങളില്ലെന്ന് പട്‌ന പൊലീസ് സൂപ്രണ്ട് ചന്ദ്രപ്രകാശ് പറഞ്ഞു. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്