അമിത് ഷാ എഎൻഐ
India

ഇന്ത്യ കണ്ട ഏറ്റവും വലിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ; കരേ​ഗുട്ടയിൽ 31 മാവോയിസ്റ്റുകളെ കൊന്നു, സുരക്ഷാ സേനയെ അഭിനന്ദിച്ച് അമിത് ഷാ

21 ദിവസം കൊണ്ടാണ് സുരക്ഷാ സേന ദൗത്യം പൂര്‍ത്തിയാക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഛത്തീസ്ഗഡ്-തെലങ്കാന അതിര്‍ത്തിയിലെ കരേഗുട്ട ഹില്‍സില്‍ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി 31 മാവോയിസ്റ്റുകളെ വധിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ മവോയിസ്റ്റു വിരുദ്ധ ദൗത്യമെന്നും മന്ത്രി പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ നിന്ന് 450 ഐജിഡികളും 40 ആയുധങ്ങളും കണ്ടെടുത്തതായും മന്ത്രി പറഞ്ഞു. ഒരു കാലത്ത് ചുവപ്പ് ഭീകരത വ്യാപിച്ച കരേഗുട്ട ഹില്‍സില്‍ ഇപ്പോള്‍ അഭിമാനത്തിന്റെ ത്രിവര്‍ണ പതാക ഉയരുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചിനകം മാവോയിസ്റ്റുകള്‍ ഇല്ലാത്ത ഇന്ത്യ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

21 ദിവസം കൊണ്ടാണ് സുരക്ഷാ സേന ദൗത്യം പൂര്‍ത്തിയാക്കിയത്. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് സേനയും ഛത്തീസ്ഗസ് പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ജില്ലാ റിസര്‍വ് ഗാര്‍ഡും ഓപ്പറേഷനിന്റെ ഭാഗമായി. കൊല്ലപ്പെട്ടവരില്‍ 28 പേരെ തിരിച്ചറിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും