പ്രതീകാത്മക ചിത്രം 
India

സിനിമ കഴിഞ്ഞെത്തിയപ്പോൾ ഭാര്യ ഭക്ഷണമുണ്ടാക്കിയില്ല; 31കാരിയെ  കൊന്ന് സ്യൂട്ട്കേസിലാക്കി കുളത്തിലെറിഞ്ഞു, ഭർത്താവ് പിടിയിൽ 

പെട്ടിക്കുള്ളിൽ അഴുകിയനിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: സിനിമ കണ്ട് മടങ്ങിയെത്തിയപ്പോൾ ഭക്ഷണമുണ്ടാക്കി നൽകാതിരുന്നതിന് ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കി കുളത്തിലെറിഞ്ഞ ഭർത്താവ് പിടിയിൽ. ബെംഗളൂരു സ്വദേശിയായ മഞ്ജുള (31) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് രാമു (35), സുഹൃത്ത് ബസവനഗൗഡ (38) എന്നിവരാണ് പിടിയിലായത്. 

ജൂൺ 14-ന് നെലമംഗലയ്ക്ക് സമീപത്തെ കുളത്തിലാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. സംശയംതോന്നിയ വഴിയാത്രക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പരിശോധനയിൽ പെട്ടിക്കുള്ളിൽ അഴുകിയനിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഫോൺനമ്പറുകൾ കേന്ദ്രീകരിച്ചുനടന്ന അന്വേഷണത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. 

ജൂൺ 10-നാണ് മഞ്ജുള കൊല്ലപ്പെട്ടത്. സിനിമ കഴിഞ്ഞ് രാത്രി 12മണിയോടെ വീട്ടിൽ തിരിച്ചെത്തിയ രാമു മഞ്ജുളയോട് ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും ഉണ്ടായിരുന്നില്ല. ഭക്ഷണം ഉണ്ടാക്കി നൽകിയുമില്ല. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനൊടുവിൽ രാമു, മഞ്ജുളയുടെ തലപിടിച്ച് മേശയിൽ ഇടിച്ചതോടെ ബോധരഹിതയായി നിലത്തുവീണു. പിറ്റേന്ന് രാവിലെ മഞ്ജുള മരിച്ചെന്ന് മനസ്സിലാക്കിയ രാമു മൃതദേഹം വലിപ്പമുള്ള സ്യൂട്ട്കേസിലാക്കി സുഹൃത്തിന്റെ സഹായത്തോടെ കുളത്തിൽ ഉപേക്ഷിച്ചു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ, നവദുർഗ്ഗയിലെ ഒൻപത് രൂപങ്ങൾ; നവരാത്രിയുടെ പ്രാധാന്യമെന്ത്?

​Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്‌വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ