India

370ാം വകുപ്പു റദ്ദാക്കി, കശ്മീരിന് ഇനി പ്രത്യേക അവകാശങ്ങളില്ല ; രാജ്യസഭയില്‍ അമിത് ഷായുടെ പ്രമേയം

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഇതു സംബന്ധിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ച വിജ്ഞാപനം കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ചു.

മുന്നൂറ്റി എഴുപതാം അനുച്ഛേദം അനുസരിച്ച് ജമ്മു കശ്മീരിനുള്ള പ്രത്യേക പദവികള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് വിജ്ഞാപനം. 370ാം അനിച്ഛേദം മൂന്നാം വകുപ്പു പ്രകാരമുള്ള അധികാരം അനുസരിച്ചാണ് രാഷ്ട്രപതി വിജ്ഞാപനം. അമിത് ഷായുടെ പ്രസ്താവനയെത്തുടര്‍ന്ന രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു. 

അംഗങ്ങളുടെ ഏത് ചോദ്യത്തിനും മറുപടി നല്‍കാന്‍ താന്‍ തയാറാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെത്തുടര്‍ന്ന് അല്‍പ്പനേരം തടസപ്പെട്ടെങ്കിലും രാജ്യസഭയില്‍ നടപടികള്‍ തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!