അറസ്റ്റിലായ ഭീകരര്‍ 
India

ഉപയോഗിച്ചത് ഓട്ടോ ഡിലീറ്റ് ആപ്പുകള്‍; നാല് അല്‍ ഖ്വയ്ദ ഭീകരവാദികള്‍ ഗുജറാത്തില്‍ പിടിയില്‍

മൂന്നുപേര്‍ ഗുജറത്തില്‍ നിന്നും മറ്റൊരാള്‍ മറ്റൊരു സംസ്ഥാനത്തുനിന്നുമാണ് പിടിയിലായെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഭീകരസംഘടന അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള നാലുപേര്‍ പിടിയില്‍. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്നുപേര്‍ ഗുജറത്തില്‍ നിന്നും മറ്റൊരാള്‍ മറ്റൊരു സംസ്ഥാനത്തുനിന്നുമാണ് പിടിയിലായെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.

മുഹമ്മദ് ഫായിഖ്, മുഹമ്മഗ് ഫര്‍ദീന്‍, സൈഫുള്ള ഖുറേഷി, സീഷാന്‍ അലി എന്നിവരാണ് പിടിയിലായത്. അല്‍ഖ്വയ്ദയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഇവര്‍ സാമൂഹിക മാധ്യമങ്ങളും ആപ്പുകളും ഉപയോഗിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ആശയവിനിമയത്തിന്റെ തെളിവുകള്‍ നശിപ്പിക്കുക ലക്ഷ്യമിട്ട് ഇവര്‍ ഓട്ടോ- ഡിലീറ്റ് ആപ്പുകളാണ് ഉപയോഗിച്ചതെന്നും എടിഎസ് വൃത്തങ്ങള്‍ പറഞ്ഞു.

ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികള്‍ക്ക് ദീര്‍ഘകാലമായി ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നും ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണെന്നും ഭീകരവിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.

Four terrorists linked to al-Qaeda involved in running a fake currency racket and spreading the global terror group's ideology have been arrested by the Gujarat anti-terrorist squad (ATS). One of them was arrested from another state, the ATS said

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

7500 പേര്‍ മാത്രം, അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്; പ്രഥമ പരിഗണന ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വെളുത്തവര്‍ഗക്കാര്‍ക്ക്

'ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നു, മുറിയില്‍ തനിച്ചാണെന്ന് പോലും മനസിലാക്കും'; സ്മാര്‍ട്ട്ഫോണുകളിലെ ജിപിഎസ് നിസാരമല്ലെന്ന് പഠനം

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, രാത്രി നടന്ന അപകടം നാട്ടുകാര്‍ അറിയുന്നത് പുലര്‍ച്ചെ

'ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല', പൊലീസ് മര്‍ദനത്തില്‍ ഷാഫി പറമ്പില്‍ എംപി കോടതിലേക്ക്

അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്, എസ്‌ഐആറുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട്, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT