ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഗുജറാത്ത് തീരത്തേയ്ക്ക് തിരമാല അടിക്കുന്ന ദൃശ്യം, എഎന്‍ഐ 
India

ബിപോര്‍ജോയ് ചുഴലിക്കാറ്റ്: മുംബൈയില്‍ നാലു കുട്ടികളെ കടലില്‍ കാണാതായി, തിരച്ചില്‍ 

ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കടല്‍ പ്രക്ഷുബ്ധമായിരിക്കേ, മുംബൈയില്‍ കടലില്‍ നാല് ആണ്‍കുട്ടികളെ കാണാതായി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കടല്‍ പ്രക്ഷുബ്ധമായിരിക്കേ, മുംബൈയില്‍ കടലില്‍ നാല് ആണ്‍കുട്ടികളെ കാണാതായി. ഇവരുടെ സുഹൃത്തിനെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. നാവികസേനയും തീരസംരക്ഷണ സേനയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

മുംബൈയിലെ ജുഹു ബീച്ചിലാണ് സംഭവം. 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് കടലില്‍ കാണാതായത്. കടല്‍ത്തീരത്ത് നിന്ന് അരകിലോമീറ്റര്‍ അകലെ വച്ചാണ് കുട്ടികള്‍ മുങ്ങിപ്പോയത്. ഇവരെ രക്ഷിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ ഇവരുടെ സുഹൃത്തിനെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു.  ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കടല്‍ പ്രക്ഷുബ്ധമാണ്. ഇത് തിരച്ചിലിനെ ബാധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങിയതാണോ, ഉയര്‍ന്ന തിരമാലയില്‍ അകപ്പെട്ടതാണോ എന്നകാര്യം വ്യക്തമല്ല. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'തിരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

'ലീഗില്‍ തുടരും'; എല്‍ഡിഎഫിലേക്കെന്ന അഭ്യൂഹം തള്ളി അബ്ദുറഹിമാന്‍ രണ്ടത്താണി

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

SCROLL FOR NEXT