അപകടത്തില്‍പ്പെട്ട കാര്‍ ജെസിബി ഉപയോഗിച്ച് ഉയര്‍ത്തുന്നു 
India

കൂട്ടുകാര്‍ക്കൊപ്പം 'അര്‍മാദിക്കാന്‍' ജോയ് ട്രിപ്പ്, ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച കാര്‍ പാഞ്ഞുകയറി നാലുസ്ത്രീകള്‍ക്ക് ദാരുണാന്ത്യം; അച്ഛനെതിരെ കേസ് - വീഡിയോ

ഒന്‍പതാംക്ലാസുകാരന്‍ ഓടിച്ച കാര്‍ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകള്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച കാര്‍ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകള്‍ മരിച്ചു. പ്രായപൂര്‍ത്തിയാവാത്ത കൂട്ടുകാര്‍ക്കൊപ്പം സന്തോഷം പങ്കിടാന്‍ കാര്‍ ഓടിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് ആണ്‍കുട്ടികളെയും ഒന്‍പതാം ക്ലാസുകാരന്റെ അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു.

തെലങ്കാനയിലെ കരിംനഗറില്‍ ഞായറാഴ്ചയാണ് അപകടം നടന്നത്. കുടിലുകള്‍ ഇടിച്ച് തെറിപ്പിച്ച ശേഷം കാര്‍ ഡ്രൈനേജ് കനാലിലേക്ക് വീണു.മൂന്ന് സ്ത്രീകള്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാഹനം ഓടിച്ചയാള്‍ അപകടം നടന്ന ഉടന്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. 

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളുടെ പിതാവിനെയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെയുമാണ് അറസ്റ്റു ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി കാര്‍ ഓടിക്കുന്ന വിവരം ബിസിനസുകാരനായ പിതാവിന് അറിവുണ്ടായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇയാള്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്തുമെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ട ചക്രവാതച്ചുഴി: ഏഴ് ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി കുടിശ്ശിക ഉണ്ടോ?, വന്‍ഇളവ് പ്രഖ്യാപിച്ച് കെഎസ്ഇബി; ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഒക്ടോബര്‍ 31 വരെ

മഴ ശക്തം: എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Today's Rashi Phalam August 08 | സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ പുരോഗതി, ചർച്ചകൾ അനുകൂലമാകും

സസ്യങ്ങള്‍ മാത്രമല്ല, മാംസവും കൃഷി ചെയ്ത് വിളയിക്കാം? വിപ്ലവകരമായ കണ്ടെത്തലുമായി ഗവേഷകര്‍