ക്വിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ പ്രതീകാത്മക ചിത്രം
India

ക്വിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിലാണ് ഇവിടെ ഇന്ത്യന്‍ സൈന്യവും 11 രാഷ്ട്രീയ റൈഫിള്‍സ് സംഘവുമെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ വനപ്രദേശമായ ചാസ് മേഖലയില്‍ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. നായിബ് സുബേദാര്‍ രാകേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റതില്‍ ജൂനിയര്‍ കമ്മീഷന്‍ന്‍ഡ് ഓഫീസറും ഉള്‍പ്പെടുന്നു. ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിലാണ് ഇവിടെ ഇന്ത്യന്‍ സൈന്യവും 11 രാഷ്ട്രീയ റൈഫിള്‍സ് സംഘവുമെത്തിയത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭീകരര്‍ സ്ഥലത്തുണ്ടെന്നാണ് വിവരം. ഡാച്ചിഗാമിനും നിഷാത്തിനും ഇടയിലെ വനമേഖലയില്‍ തിരച്ചിലിനിടെ രാവിലെ ഒന്‍പതോടെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

വ്യാഴാഴ്ച രണ്ട് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നിരുന്നു. ഈ ഭീകരര്‍ സുരക്ഷാസേനയുടെ പിടിയിലായതായി കിഷ്ത്വാര്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കശ്മീരില്‍ വിവിധ പ്രദേശങ്ങളിലായി നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടാവുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം