India

പ്രാര്‍ത്ഥനയോടെ ഗ്രാമം, നാലുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണിട്ട് 20 മണിക്കൂര്‍; 30 അടി താഴ്ചയില്‍, രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ 30 അടി താഴ്ചയിലേക്ക് വീണത്

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നാലുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

മഹോബ ജില്ലയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ 30 അടി താഴ്ചയിലേക്ക് വീണത്. കുട്ടി കരയുന്നത് കേള്‍ക്കാമെന്ന് പൊലീസ് അറിയിച്ചു.

രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ലക്‌നൗവില്‍ നിന്ന് ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും അംഗങ്ങളെ വിളിച്ചിട്ടുണ്ട്. ആരോഗ്യവിഭാഗം ജീവനക്കാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കുഴല്‍ക്കിണറില്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ കൃഷിയിടം നനയ്ക്കുന്നതിനിടെയാണ് സംഭവം നടന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം