നാലുവയസുകാരിയെ തെരുവുനായ്ക്കള്‍ ആക്രമിക്കുന്ന ദൃശ്യം 
India

നാലുവയസുകാരിയെ വളഞ്ഞിട്ട് തെരുവുനായ്ക്കള്‍ കടിച്ചുകീറി, വലിച്ചിഴച്ചു; നടുക്കുന്ന ദൃശ്യം 

വഴിയാത്രക്കാരന്‍ പട്ടികളെ ആട്ടിപ്പായിച്ചത് കൊണ്ട് കുട്ടി ജീവനോടെ രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  നാലുവയസുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. വഴിയാത്രക്കാരന്‍ പട്ടികളെ ആട്ടിപ്പായിച്ചത് കൊണ്ട് കുട്ടി ജീവനോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭോപ്പാലിലാണ് സംഭവം. വീടിന് വെളിയില്‍ കളിക്കുമ്പോഴാണ് കുട്ടി തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. കുട്ടിയെ വളഞ്ഞിട്ട് തെരുവുനായ്ക്കള്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടി നിലത്തുവീഴുന്നതും വലിച്ചിഴച്ച്
ആക്രമണം തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തെരുവുനായ്ക്കള്‍ കുട്ടിയെ കടിച്ചുകീറുന്ന ഹൃദയഭേദകമായ കാഴ്ച വ്യാപകമായാണ് പ്രചരിക്കുന്നത്. ഈസമയത്ത് ആ വഴി കടന്നുവന്ന വഴിയാത്രക്കാരന്‍ നായ്ക്കളെ ആട്ടിയോടിച്ചാണ് കുട്ടിയെ രക്ഷിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT