പ്രതീകാത്മക ചിത്രം 
India

വീടിന്റെ വെളിയില്‍ കളിച്ചു കൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊണ്ടുപോയി; പിന്നാലെ പാഞ്ഞ് നാട്ടുകാര്‍, അത്ഭുത രക്ഷപ്പെടല്‍

മുംബൈയിലെ അരേ കോളനിയില്‍ ഞായറാഴ്ച വൈകീട്ട് എട്ടരയോടെയാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ പുള്ളിപ്പുലി കടിച്ചുകൊണ്ടുപോയ നാലുവയസുകാരനെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് രക്ഷിച്ചു. തലയ്ക്കും പിന്‍ഭാഗത്തും പരിക്കുപറ്റിയ കുട്ടിക്ക് പ്രാഥമിക ശ്രൂശ്രൂഷകള്‍ നല്‍കിയ ശേഷം ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. 

മുംബൈയിലെ അരേ കോളനിയില്‍ ഞായറാഴ്ച വൈകീട്ട് എട്ടരയോടെയാണ് സംഭവം. നാലുവയസുകാരനായ ആയുഷ് യാദവാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വീടിന്റെ വെളിയില്‍ കളിച്ചുകൊണ്ടിരിക്കേ, കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. കുട്ടിയെ കടിച്ചുകൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷയ്ക്ക് എത്തുകയായിരുന്നു.

പുള്ളിപ്പുലിയെ പിന്തുടര്‍ന്ന് ഭയപ്പെടുത്തി കുട്ടിയെ രക്ഷിക്കാനായിരുന്നു നാട്ടുകാരുടെ ശ്രമം. നാട്ടുകാര്‍ ചുറ്റിലും കൂടിയതോടെ, പുള്ളിപ്പുലി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തലയ്ക്കും പിന്‍ഭാഗത്തും നിസാര പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ബാലാസാഹേബ് താക്കറെ ട്രോമ കെയറില്‍ എത്തിച്ചു. പ്രാഥമിക ശ്രൂശ്രൂഷകള്‍ക്ക് ശേഷം കുട്ടിയെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT