പ്രതീകാത്മക ചിത്രം 
India

40 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തു ; രണ്ട് അധ്യാപകര്‍ അറസ്റ്റില്‍ ; മൂന്നാമനെ തേടി പൊലീസ്

അഞ്ചു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്

Author : സമകാലിക മലയാളം ഡെസ്ക്

ഹിസാര്‍ : ഹരിയാനയില്‍ 40 വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ രണ്ട് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ അറസ്റ്റിലായി. ഹരിയാനയിലെ ഹിസാറിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മൂന്നാമത്തെ അധ്യാപകനെ തേടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

അഞ്ചു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്. തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ ചൂഷണം ചെയ്തിരുന്നതെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുനിതാ യാദവ് പറഞ്ഞു.

ചിലര്‍ ലബോറട്ടറിയില്‍ വെച്ചും, മറ്റു ചിലര്‍ സ്‌കൂള്‍ പരിസരത്തുവെച്ചുമാണ് പീഡനത്തിന് ഇരയായത്. സിസിടിവി ഇല്ലാത്ത ഭാഗങ്ങളില്‍ വെച്ചാണ് കുട്ടികള്‍ക്ക് നേരെ അതിക്രമം നടന്നതെന്നും സുനിത യാദവ് പറഞ്ഞു. രാവിലെ സ്‌കൂള്‍ സമയത്തിന് മുമ്പേ എത്താനാവശ്യപ്പെട്ടും, ക്ലാസ് വിട്ടതിന് ശേഷവുമാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നത്. വലിയ ക്യാംപസിന്റെ ഏതാനും ഭാഗങ്ങളില്‍ മാത്രമേ സിസിടിവി ക്യാമറകള്‍ ഉള്ളൂവെന്ന് പൊലീസ് എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി