രാത്രിയിലുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ച വാഹനങ്ങള്‍  എഎന്‍ഐ
India

പൊലീസ് യാര്‍ഡില്‍ സൂക്ഷിച്ച 450 വാഹനങ്ങള്‍ കത്തിനശിച്ചു; അന്വേഷണം; വീഡിയോ

തീപിടിത്തത്തില്‍ 200 കാറുകളും 250 ഇരുചക്രവാഹനങ്ങളും കത്തിനശിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ പൊലീസ് യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന 450 വാഹനങ്ങള്‍ കത്തിനശിച്ചു. വസീറാബാദ് പൊലിസ് ട്രയിനിങ് യാര്‍ഡിലാണ് സംഭവം. ഇന്നലെ അര്‍ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞ് അഗ്നിശമനസേനയുടെ എട്ട് വാഹനങ്ങള്‍ സ്ഥലത്തെത്തി. പുലര്‍ച്ചെ നാലുമണിയോടെയാണ് തീയണച്ചത്. തീപിടിത്തത്തില്‍ 200 കാറുകളും 250 ഓളം ഇരുചക്രവാഹനങ്ങളും കത്തിനശിച്ചു. പൊലീസ് പിടിച്ചെടുത്ത മുഴുവന്‍ വാഹനങ്ങളും അപകടത്തില്‍ കത്തിനശിച്ചു.

തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആളപായമില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു