5 Electrocuted During Krishnashtami Procession at hyderabad എക്സ്
India

ജന്മാഷ്ടമി ഘോഷയാത്രയ്ക്കിടെ രഥം ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടി; ഹൈദരാബാദില്‍ അഞ്ചുപേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

രമന്ദപൂരില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി രഥഘോഷയ്ക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ചുപേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: രമന്ദപൂരില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി രഥഘോഷയ്ക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ചുപേര്‍ മരിച്ചു. രഥം വലിക്കുന്ന വാഹനം തകരാറിലായപ്പോള്‍ യുവാക്കള്‍ അത് സ്വമേധയാ നീക്കാന്‍ ശ്രമിച്ചു. അതിനിടെ രഥം മുകളിലൂടെ പോകുന്ന ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടുകയായിരുന്നു.

ഗോകുലേനഗറില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. രഥം വൈദ്യുതി ലൈനില്‍ തട്ടി ഒമ്പത് പേര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. നാട്ടുകാര്‍ ഉടന്‍ തന്നെ വൈദ്യുതാഘാതമേറ്റ എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചുപേര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കൃഷ്ണ യാദവ് (21), സുരേഷ് യാദവ് (34), ശ്രീകാന്ത് റെഡ്ഡി (35), രുദ്ര വികാസ് (39), രാജേന്ദ്ര റെഡ്ഡി (15) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.

മറ്റു നാലുപേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയുടെ അനുയായിയായും ഉള്‍പ്പെടുന്നു.

5 Electrocuted During Krishnashtami Procession at Hyderabad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT