പ്രതീകാത്മക ചിത്രം 
India

പഠിക്കാതെ മൊബൈലില്‍ ഗെയിം കളിച്ചു; അച്ഛന്റെ മരകഷ്ണം കൊണ്ടുള്ള അടിയേറ്റ് അഞ്ചുവയസുകാരന്‍ മരിച്ചു

പഠിക്കാതെ മൊബൈല്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുന്നതില്‍ അസ്വസ്ഥനായ അച്ഛന്റെ അടിയേറ്റ് അഞ്ചുവയസുകാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പഠിക്കാതെ മൊബൈല്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുന്നതില്‍ അസ്വസ്ഥനായ അച്ഛന്റെ അടിയേറ്റ് അഞ്ചുവയസുകാരന്‍ മരിച്ചു. മരകഷ്ണം കൊണ്ടുള്ള അടിയേറ്റ് നിലത്തുവീണ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡല്‍ഹിയിലെ ഖാന്‍പൂര്‍ മേഖലയില്‍ വ്യാഴാഴ്ചയാണ് സംഭവം. 27കാരനായ ആദിത്യ പാണ്ഡെയാണ് മകനെ തല്ലിയത്. പഠിക്കാതെ, മൊബൈല്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുന്നതാണ് പ്രകോപനത്തിന് കാരണം. 

അടിയേറ്റ് വീണ കുഞ്ഞിനെ അമ്മയാണ് ആശുപത്രിയില്‍ എത്തിച്ചത്. അടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായ കുട്ടിയുടെ കഴുത്തില്‍ അടിയേറ്റ പാടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുടക്കത്തില്‍ കുട്ടിക്ക് പരിക്കേല്‍ക്കാനുള്ള കാരണത്തെ കുറിച്ച് വ്യക്തമായി ഉത്തരം പറയാന്‍ വീട്ടുകാര്‍ തയ്യാറായില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ ശരീരത്തില്‍ കൈകളിലും കാലുകളിലും കഴുത്തിലും അടിയേറ്റ പാടുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

തുടര്‍ന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ആദിത്യ കുറ്റസമ്മതം നടത്തിയത്. പഠിക്കാതെ മൊബൈലില്‍ കളിച്ചു കൊണ്ടിരിക്കുന്നത് കണ്ടതാണ്്  ദേഷ്യത്തിന് കാരണമെന്ന് ആദിത്യ പറഞ്ഞതായി പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT