India

അഞ്ച് രൂപ നല്‍കി കൊച്ചുകുട്ടികളെ പീഡിപ്പിച്ചു; അറുപതുകാരന്‍ പിടിയില്‍ 

അഞ്ചും ഒന്‍പതും വയസുള്ള കൊച്ചുകുട്ടികളെ അഞ്ചുരൂപ നല്‍കി 60 കാരനായ അയല്‍ക്കാരന്‍ പീഡിപ്പിച്ചു.  

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: അഞ്ചും ഒന്‍പതും വയസുള്ള കൊച്ചുകുട്ടികളെ അഞ്ചുരൂപ നല്‍കി 60 കാരനായ അയല്‍ക്കാരന്‍ പീഡിപ്പിച്ചു.  ദക്ഷിണ ദില്ലിയില്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്‌. വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ മിഠായി വാഗ്ദാനംചെയ്ത് ഇയാള്‍ സ്വന്തം വീടിനുള്ളിലേയ്ക്ക് വിളിച്ചുകൊണ്ടുപോവുകയും തുടര്‍ന്ന് പിഡിപ്പിക്കുകയുമായിരുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്താണ് ക്രൂരമായ സംഭവം അരങ്ങേറിയത്

അയല്‍വാസി മുഹമ്മദ് ജൈനുള്‍ ആണ് അറസ്റ്റിലായത്. സംഭവം പുറത്തുപറയരുതെന്ന് മുന്നറിയിപ്പ് നല്‍കിയ ഇയാള്‍ ഇതിന് പകരമായി 5 രൂപയും നല്‍കി.മുഹമ്മദ് ജൈനുലിനെ ഭയന്ന് കുട്ടികള്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്നാല്‍ വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഇളയ കുട്ടി കരഞ്ഞതോടെ പെഭണ്‍കുട്ടിയുടെ മാതാവ് കുട്ടിയുടെ ദേഹത്തുള്ള പാടുകള്‍ ശ്രദ്ധിച്ചത്. ഇതോടെ കുട്ടികള്‍ വിവരങ്ങള്‍ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ ഗുരുതര പരിക്കുണ്ടെന്ന് മനസിലാകുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

കുട്ടികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.  മുഹമ്മദ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് പോലീസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് ജൈനുലിനെ കോടതി ഇയാളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT