പ്രതീകാത്മക ചിത്രം 
India

ക്ഷേത്രത്തില്‍ നിന്ന് 'പ്രസാദം' കഴിച്ചു, കടുത്ത ഛര്‍ദി; 50 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി 

കര്‍ണാടകയില്‍ ക്ഷേത്രത്തില്‍ നിന്ന് 'പ്രസാദം' കഴിച്ച കുറഞ്ഞത് 50 പേര്‍ക്ക് ശാരീരികാസ്വാസ്ഥ്യം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ ക്ഷേത്രത്തില്‍ നിന്ന് 'പ്രസാദം' കഴിച്ച കുറഞ്ഞത് 50 പേര്‍ക്ക് ശാരീരികാസ്വാസ്ഥ്യം. ഛര്‍ദിയെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. 

കോളാര്‍ ജില്ലയിലെ ശ്രീനിവാസ്പുര താലൂക്കില്‍ ഇന്നലെയാണ് സംഭവം. പുതുവര്‍ഷത്തോടനുബന്ധിച്ച്് ഗംഗമ്മ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ഥന നടന്നിരുന്നു.അതിനിടെ ഭക്തര്‍ക്ക് വിതരണം ചെയ്ത പ്രസാദം കഴിച്ചതിന് പിന്നാലെയാണ് ചിലര്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

പ്രസാദം കഴിച്ച മറ്റുള്ളവര്‍ പരിഭ്രാന്തിയില്‍ ആശുപത്രിയില്‍ പരിശോധന നടത്താനായി പോയതായും റിപ്പോര്‍ട്ടുകളുണ്ട്. വലിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലാത്തവരെ പരിശോധിച്ച് മരുന്ന് നല്‍കി വീട്ടിലേക്ക് പറഞ്ഞയച്ചു. പ്രസാദത്തിന്റെ സാമ്പിള്‍ എടുത്ത് ആരോഗ്യവിഭാഗം പരിശോധനയ്ക്ക് അയച്ചു. വെള്ളത്തിന്റെ ഗുണമേന്മയും പരിശോധിക്കുന്നുണ്ട്. 

സംഭവത്തില്‍ ശ്രീനിവാസ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറച്ചുപേരെ ചോദ്യം ചെയ്യാനായി കസ്്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT