പ്രതീകാത്മക ചിത്രം 
India

ഭാര്യയുടെ സാരി മോഷ്ടിച്ചു, അയല്‍വാസിയെ വെടിവെച്ചു കൊന്നു; അറസ്റ്റ് 

ഹരിയാനയില്‍ ഭാര്യയുടെ സാരി മോഷ്ടിച്ചതിന് അയല്‍വാസിയെ സെക്യൂരിറ്റി ഗാര്‍ഡ് വെടിവെച്ചു കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: ഹരിയാനയില്‍ ഭാര്യയുടെ സാരി മോഷ്ടിച്ചതിന് അയല്‍വാസിയെ സെക്യൂരിറ്റി ഗാര്‍ഡ് വെടിവെച്ചു കൊന്നു. തന്റെ സാരി അയല്‍വാസി മോഷ്ടിച്ചതായി ഭാര്യയാണ് സെക്യൂരിറ്റി ഗാര്‍ഡിനെ അറിയിച്ചത്. സംഭവത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ അറസ്റ്റ് ചെയ്തു.

ഗുരുഗ്രാം നാഥുപൂര്‍ ഗ്രാമത്തിലാണ് സംഭവം. 50കാരനായ അജയ് സിങ്ങാണ് അയല്‍വാസിയായ 30കാരന്‍ പിന്റു കുമാറിനെ വെടിവെച്ച് കൊന്നത്. പിന്റു കുമാറും സെക്യൂരിറ്റി ഗാര്‍ഡ് ആയാണ് ജോലി ചെയ്തിരുന്നത്. 

തന്റെ സാരി പിന്റു കുമാര്‍ മോഷ്ടിച്ചതായി ഭാര്യയാണ് അജയ് സിങ്ങിനെ അറിയിച്ചത്. അയല്‍വാസി ജോലി കഴിഞ്ഞ് രാത്രി മടങ്ങിയെത്തിയ സമയത്ത്, സാരി മോഷ്ടിച്ചതിനെ ചൊല്ലി പിന്റു കുമാറുമായി അജയ് സിങ്ങ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. സാരി മോഷ്ടിച്ചു എന്ന ആരോപണം പിന്റു കുമാര്‍ നിഷേധിക്കുകയാണ് ഉണ്ടായത്. ഇതില്‍ കുപിതനായ അജയ് സിങ്ങ് റൂമില്‍ പോയി ഡബിള്‍ ബാരല്‍ ഗണുമായി മടങ്ങിയെത്തി. തുടര്‍ന്ന് പിന്റു കുമാറിന്റെ വയറ്റില്‍ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അജയ് സിങ്ങിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നാണ് പിന്റുവിന്റെ റൂംമേറ്റ് മൊഴി നല്‍കിയത്. പിന്റുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പിന്റു ബിഹാര്‍ സ്വദേശിയാണ്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് അജയ് സിങ്ങ്. ഇരുവരും പ്രത്യേക മുറികളിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍