അപകടത്തിന്റെ സിസിടിവി ദൃശ്യം 
India

ഇറങ്ങാനായി എഴുന്നേറ്റു, ബാലന്‍സ് തെറ്റി; ഓടുന്ന ബസ്സില്‍നിന്നു പുറത്തേക്കു വീണ് അന്‍പതുകാരി മരിച്ചു 

ഓടുന്ന ബസ്സില്‍നിന്നു പുറത്തേക്കു വീണ് അന്‍പതുകാരി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഓടുന്ന ബസ്സില്‍നിന്നു പുറത്തേക്കു വീണ് അന്‍പതുകാരി മരിച്ചു. സ്റ്റോപ്പില്‍ ഇറങ്ങുന്നതിനായി സീറ്റില്‍ എഴുന്നേറ്റപ്പോള്‍ ബാലന്‍സ് തെറ്റി വാതിലിലൂടെ പുറത്തേക്കു വീഴുകയായിരുന്നു. 

കലുഗുമലൈ-രാമലിംഗം റൂട്ടില്‍ ഓടുന്ന ബസ്സിലാണ് അപകടമുണ്ടായത്. തെങ്കാശി സ്വദേശി മഹേശ്വരിയാണ് അപകടത്തില്‍ പെട്ടതെന്നു വ്യക്തമായിട്ടുണ്ട്. മകളുടെ വിവാഹത്തിനായുള്ള പര്‍ച്ചേസ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹേശ്വരി ബസ്സില്‍നിന്നു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്കു പരിക്കേറ്റതാണ് മരണകാരണം എന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'തന്ത്രങ്ങള്‍ കോടതിയോട് വേണ്ട ! തിങ്കളാഴ്ച ഹാജരാകണം, അല്ലെങ്കിൽ കടുത്ത നടപടി'; മുഹമ്മദ് ഹനീഷിന് ഹൈക്കോടതി മുന്നറിയിപ്പ്

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി