ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞുവീഴ്ച; 11 പര്‍വതാരോഹകര്‍ മരിച്ചു, കുടുങ്ങിക്കിടക്കുന്നത് അഞ്ചു പേർ, രക്ഷാപ്രവർത്തനം തുടരുന്നു

ഒക്ടോബര്‍ 18ന് പുറപ്പട്ട സംഘത്തിലുള്ളവരാണ് മരിച്ചത്
ചിത്രം; എഎൻഐ
ചിത്രം; എഎൻഐ

ന്യൂഡൽഹി; ഉത്തരാഖണ്ഡിലുണ്ടായ കനത്ത മഞ്ഞുവീഴ്ച കാരണം 11 പര്‍വതാരോഹകര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇവരുടെ കൂടെയുണ്ടായിരുന്ന ഏഴു പേർ ലംഖാഗ പാസില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ തിരിച്ചുകൊണ്ടുവരാനുള്ള ​ദൗത്യം എയർഫോഴ്സ് ആരംഭിച്ചു.  ഒക്ടോബര്‍ 18ന് പുറപ്പട്ട സംഘത്തിലുള്ളവരാണ് മരിച്ചത്. 

ലംഖാഗ പാസില്‍ കുടുങ്ങി

സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തിലാണ് വിനോദസ സഞ്ചാരികളും ഗൈഡുകളുമടക്കം 17 പേര്‍ കനത്ത മഞ്ഞുവീഴ്ച മൂലം കുടുങ്ങിയത്. ഇതില്‍ 11 പേരും മരിച്ചു. ലംഖാഗ പാസില്‍ നിന്ന് ദൂരെയായി 11 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.  പര്‍വതാരാഹോകര്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിന് അധികൃതര്‍ എയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. ഒക്ടോബര്‍ 20ന് എന്‍ഡിആര്‍എഫ് സംഘം പ്രവേശനം അനുവദനീയമായ 19,500 അടി ഉയരത്തില്‍ തിരച്ചില്‍ നടത്തി. പിറ്റേ ദിവസമാണ് ദൗത്യസംഘം രണ്ടിടങ്ങളിലായി കുടുങ്ങിയവരെ കണ്ടെത്തിയത്. ഇവിടെ നിന്ന് നാല് മൃതദേഹങ്ങളും കണ്ടെടുത്തു. 

കനത്ത മഞ്ഞുവീഴ്ചയും കാറ്റു തിരിച്ചടി

രക്ഷപ്പെട്ടവരുടെ അടുത്തേക്ക് ഹെലികോപ്ടര്‍ എത്തിയെങ്കിലും അവരെ പുറത്തെത്തിക്കനായിട്ടില്ല. 22ന് ഒരാളെയും അഞ്ച് മൃതദേഹവും എത്തിച്ചു. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ചയും കാറ്റുമാണ് രക്ഷാദൗത്യത്തിന് തിരിച്ചടി. ഹിമാചല്‍പ്രദേശിലെ കിന്നൗര്‍ ജില്ലയുമായും ഉത്തരാഖണ്ഡിലെ ഹര്‍സില്‍ ജില്ലയുമായും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ലംഖാഗ പാസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com