പ്രതീകാത്മക ചിത്രം 
India

50 കിലോയ്ക്ക് 20 രൂപ; മനംനൊന്ത് ഒരേക്കര്‍ കാബേജ് ഉഴുതു മറിച്ച് കളഞ്ഞ് കര്‍ഷകന്‍; ലോക്ക് ഡൗണിലെ ഗ്രാമചിത്രം

50 കിലോയ്ക്ക് 20 രൂപ; മനംനൊന്ത് ഒരേക്കര്‍ കാബേജ് ഉഴുതു മറിച്ച് കളഞ്ഞ് കര്‍ഷകന്‍; ലോക്ക് ഡൗണിലെ ഗ്രാമചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

ഔറംഗബാദ്: വ്യാപാരികള്‍ വളരെ കുറഞ്ഞ വില നല്‍കാന്‍ തയാറായതില്‍ മനംനൊന്ത് ഒരേക്കര്‍ കൃഷിയിടത്തിലെ കാബേജ് വിളവ് ഉഴുതുമറിച്ചു കളഞ്ഞ് കര്‍ഷകന്‍. മഹാരാഷ്ട്രയിലെ ഒമേര്‍ഗയിലെ ഉമാജി ചവാന്‍ എന്ന കര്‍ഷകനാണ് വിളവെടുക്കാന്‍ പാകമായ കൃഷി ഉഴുതു മറിച്ചത്.

തൊട്ടടുത്ത ചന്തയിലേക്കു കൊണ്ടുപോയ വിളവിന് വളരെ കുറഞ്ഞ വിലയാണ് വ്യാപാരികള്‍ നല്‍കാന്‍ തയാറായതെന്ന് ഉമാജി പറഞ്ഞു. അന്‍പതു കിലോ കാബേജിന് ഇരുപതു രൂപയാണ് വ്യാപാരികള്‍ വാഗ്ദാം ചെയ്തത്. സാധാരണ ലഭിക്കുന്നതിന്റെ അഞ്ചിലൊന്നു മാത്രമാണിത്. കൃഷി ഉഴുതു മറിച്ചു കളയുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ഉമാജി പറഞ്ഞു.

മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ഒരു മാസം പിന്നിട്ടു. കാര്‍ഷിക ഉത്പന്നങ്ങളുടെ നീക്കമാണ് ഇതില്‍ ഏറ്റവും പ്രതിസന്ധിയിലായിരിക്കുന്ന ഒരു മേഖല. ഇരുപതു കിലോമീറ്റര്‍ അകലെയുള്ള ഒമേര്‍ഗയിലെ വിപണിയില്‍ എത്തിച്ചപ്പോഴാണ് വ്യാപാരികള്‍ ഇരുപതു രൂപ നല്‍കാമെന്നു പറഞ്ഞതെന്ന് ഉമാജി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

''സോളാപൂരിലെ ഹൈദരാബാദിലോ എത്തിച്ചാല്‍ കൂടുതല്‍ വില കിട്ടും. എന്നാല്‍ സോളാപൂര്‍ നൂറു കിലോമീറ്റര്‍ അകലെയാണ്, ഹൈദരാബാദ് ഇരുന്നൂറു കിലോമീറ്ററും. ലോക്ക് ഡൗണില്‍ അതൊ ന്നും നടക്കില്ല''- ഉമാജി പറഞ്ഞു.

ഒരു ലക്ഷം രൂപ ചെലവിട്ടാണ് കൃഷിയിറക്കിയത്. ഈ വിലയ്ക്കു വിറ്റാല്‍ അഞ്ചിലൊന്നു പോലും കിട്ടില്ല- കര്‍ഷകന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

15ാം വയസിൽ വൈഭവിന് അരങ്ങേറ്റം; സച്ചിന്റെ റെക്കോർഡ് പഴങ്കഥ; സഞ്ജു പുറത്ത്; ഇന്ത്യക്ക് ബാറ്റിങ്

കിലിയൻ എംബാപ്പെയുടെ വി‍‍ഡിയോ കണ്ട് ഈജിപ്ത് താരങ്ങൾ പെനാൽറ്റി എടുത്തു! പിന്നീട് സംഭവിച്ചത്...

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്: ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല

'12 കോടിയെന്ന് പറഞ്ഞ് തുടങ്ങി, ചെലവായത് 35 കോടി; തിരിച്ച് കിട്ടിയത് മൂന്ന് കോടിയില്‍ താഴെ'; 'ബ്രാന്ദ'യെക്കുറിച്ച് നിര്‍മാതാവ്

അന്ന് പുകഴ്ത്തി കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളും; ഇന്ന് നിലപാട് മാറ്റി കെഎം ഷാജി; തദ്ദേശ മന്ത്രിയുടെ ഡംപിങ് യാർഡ് പ്രഖ്യാപനത്തിൽ ബൂമറാങ് ചുഴിയിൽ ലീഗ്