സുപ്രീം കോടതി /ഫയല്‍ ചിത്രം 
India

ഇഡി അന്വേഷണം നേരിടുന്നത് 51 നേതാക്കള്‍; എംപിമാരും എംഎല്‍എമാരും പ്രതികള്‍; റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന ഹര്‍ജിയില്‍ അമിക്കസ് ക്യൂറിയായി നിയമിച്ച വിജയ് ഹന്‍സാരിയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിറ്റിങ്ങ് എംപിമാരും, മുന്‍ എംപിമാരും ഉള്‍പ്പടെ 51 പേര്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നേരിടുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍. എന്നാല്‍ 51 പേരില്‍ എത്ര പേരാണ് സിറ്റിങ് എംപിമാര്‍, മുന്‍ എംപിമാര്‍ എന്നത് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം പ്രകാരമുള്ള കുറ്റകൃത്യങ്ങളില്‍ 71 നിയമസഭാംഗങ്ങളും (എംഎല്‍എ), ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളും (എംഎല്‍സി) പ്രതികളാണെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന ഹര്‍ജിയില്‍ അമിക്കസ് ക്യൂറിയായി നിയമിച്ച വിജയ് ഹന്‍സാരിയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. സിറ്റിങ്ങ് എംപിമാര്‍, മുന്‍ എംപിമാര്‍, എംഎല്‍എമാര്‍ക്കുമെതിരെ സിബിഐ എടുത്ത 121 കേസുകള്‍ നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സുപ്രീം കോടതിയുടെ തുടര്‍ച്ചായ നിര്‍ദേശങ്ങളും നിരന്തരനീരീക്ഷണം ഉണ്ടായിട്ടും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതായും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു.

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ അഞ്ച് വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുന്ന ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങളും അവ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും എല്ലാ ഹൈക്കോടതികളോടും സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT