ധ്രുവി പട്ടേല്‍ instagram
India

ഭക്ഷണമില്ല, ശുചിമുറിയില്ല, കന്നുകാലികളെപ്പോലെ ഫുട്പാത്തില്‍ '; ജോര്‍ജിയയില്‍ ഇന്ത്യക്കാരോട് ക്രൂരത, കുറിപ്പുമായി യുവതി

ഭക്ഷണമോ ശുചിമുറി സൗകര്യങ്ങളോ ഇല്ലാതെ കൊടും തണുപ്പില്‍ തങ്ങളോട് ഏറെ നേരം കാത്തിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായും വിനോദസഞ്ചാരിയായ ധ്രുവി പട്ടേല്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യൂറോപ്യന്‍ രാജ്യമായ ജോര്‍ജിയയില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളോട് മനുഷ്യത്വമില്ലാതെ പെരുമാറിയെന്ന് യുവതിയുടെ ആരോപണം. അര്‍മേനിയയ്ക്കും ജോര്‍ജിയയ്ക്കും ഇടയിലുള്ള സഡഖ്ലോ അതിര്‍ത്തിയില്‍ ഇന്ത്യക്കാര്‍ അധിക്ഷേപം നേരിട്ടതായാണ് യുവതി സാമൂഹ്യമാധ്യമത്തില്‍ കുറിച്ചത്.

സാധുവായ രേഖകളും ,ഇ -വിസയും കൈവശമുണ്ടായിരുന്നിട്ടും സഡഖ്ലോ അതിര്‍ത്തിയില്‍ 56 ഇന്ത്യക്കാര്‍ കടുത്ത അപമാനം നേരിട്ടു. ഭക്ഷണമോ ശുചിമുറി സൗകര്യങ്ങളോ ഇല്ലാതെ കൊടും തണുപ്പില്‍ തങ്ങളോട് ഏറെ നേരം കാത്തിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായും വിനോദസഞ്ചാരിയായ ധ്രുവി പട്ടേല്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

'രണ്ട് മണിക്കൂറോളം പാസ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥര്‍ അവരുടെ കൈവശം വെച്ചു കന്നുകാലികളെപ്പോലെ ഫുട്പാത്തില്‍ ഇരിക്കാന്‍ നിര്‍ബന്ധിച്ചു ,ഞങ്ങളോട് കുറ്റവാളികളെ പോലെ പെരുമാറുകയും , രേഖകളൊന്നും പരിശോധിക്കുക പോലും ചെയ്യാതെ എല്ലാം തെറ്റാണെന്ന് പറയുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ ഈ പെരുമാറ്റം വളരെ ലജ്ജാകരവും , ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അവര്‍ കുറിപ്പില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെയും ടാഗ് ചെയ്ത പോസ്റ്റില്‍ ഇന്ത്യ ഇതില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും പറയുന്നു.

'ജോര്‍ജിയ ഇന്ത്യക്കാരോട് പെരുമാറുന്നത് ഇങ്ങനെയാണ്. ലജ്ജാകരവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്' യുവതി പോസ്റ്റില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെയും ടാഗ് ചെയ്ത പോസ്റ്റില്‍ വിഷയത്തില്‍ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ധുവി പട്ടേല്‍ കുറിച്ചു.

instagram

'No Food, Toilet: 56 Indians In Georgia Treated 'Like Cattle', Alleges Tourist

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT