India

5വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി കോടതിയില്‍വച്ച് മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു; മൊബൈല്‍ തട്ടിത്തെറിപ്പിച്ചു; വീഡിയോ

അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി മാധ്യമപ്രവര്‍ത്തരെ മര്‍ദ്ദിച്ചു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി മാധ്യമപ്രവര്‍ത്തരെ മര്‍ദ്ദിച്ചു. വാദം കഴിഞ്ഞ് കോടതിയില്‍ നിന്ന് മടങ്ങുന്നതിനിടെ പ്രതികളുടെ ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് പ്രതികളില്‍ ഒരാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഡല്‍ഹിയിലെ കാര്‍ക്കര്‍ഡൂമ കോടതിയിലാണ് സംഭവം. പ്രതികളെ ഹാജരാക്കുന്നതറിഞ്ഞ് നിരവധി മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ എത്തിയിരുന്നു.

പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് പ്രതി മാധ്യമപ്രവര്‍ത്തകരെ തല്ലുന്നത്. കൂടാതെ ഫോട്ടോയെടുത്ത മൊബൈല്‍ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. കേസിനാസ്പദമായ സംഭവം നടന്നത് 2013ലാണ്. പ്രതി മാധ്യമപ്രവര്‍ത്തകനെ തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT