പ്രതീകാത്മക ചിത്രം 
India

ആറ് ദിവസം മാത്രം പ്രായം;അച്ഛന്റെയും അമ്മയുടെയും അഴുകിയ മൃതദേഹത്തിനൊപ്പം കിടന്നത് മൂന്ന് ദിവസം; അതിജീവനം

25കാരന്റെയും 22കാരിയുടെ മൃതദേഹത്തിന് സമീപം തറയില്‍ നവജാത ശിശു ജീവനോടെ കിടക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍:  വീടിനകത്ത് നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി വാതില്‍ തുറന്നുനോക്കിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. 25കാരന്റെയും 22കാരിയുടെ മൃതദേഹത്തിന് സമീപം തറയില്‍ നവജാത ശിശു ജീവനോടെ കിടക്കുന്നു.

മൂന്ന് ദിവസം മുന്‍പാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. ആറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഭക്ഷണവും വെള്ളവും കിട്ടാതെ  മൂന്ന് ദിവസമാണ് മാതാപിതാക്കളുടെ മൃതദേഹത്തിനൊപ്പം കിടന്നത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികള്‍ ജൂണ്‍ എട്ടിനാണ് കുഞ്ഞിന് ജന്മം നല്‍കിയത്.വാടകവീട്ടിലായിരുന്നു താമസം. ഒരുവര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായതെന്നും യുവാവ് ക്രെയിന്‍ ഓപ്പറേറ്റായി ജോലി ചെയ്യുകയായിരുന്നെന്നും പൊലിസ് പറഞ്ഞു.
 
'കുഞ്ഞിനെ നിര്‍ജ്ജലീകരണം സംഭവിച്ച അവസ്ഥയിലായിരുന്നു ആശുപത്രിയിലെത്തിച്ചത്, ഉടന്‍ തന്നെ ദ്രാവകം നല്‍കി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഐസിയുവില്‍ നിരീക്ഷണത്തിലാണെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല'- ആശുപത്രി ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. യൂസഫ് റിസ്‌വി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു