പ്രതീകാത്മക ചിത്രം 
India

പ്ലസ്‌വണ്‍ കാരനുമായി പ്രണയം; 14കാരി 5 മാസം ഗര്‍ഭിണി; അയല്‍വാസികള്‍ക്ക് കാഴ്ചവച്ചു; ആറ് പേര്‍ക്കെതിരെ കേസ്

വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പൊള്ളാച്ചിയിലാണ് സംഭവം. പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.

വയറുവേദനയെ തുടര്‍ന്ന്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഇതേ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ആറ് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ ചിലര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. 
ഇക്കൂട്ടത്തില്‍ ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇതോടെ കാമുകനും സുഹൃത്തുക്കളും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കൂലപ്പണിക്കാരയതിനാല്‍ പത്താം ക്ലാസുകാരി പലപ്പോഴും വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.

അയല്‍വാസിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു പെണ്‍കുട്ടിയുടെ കാമുകന്‍. പെണ്‍കുട്ടിയുമായി പലപ്പോഴും പ്ലസ് വണ്‍ വിദ്യാര്‍ഥി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇക്കാര്യം ആണ്‍കുട്ടി മറ്റ് സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് മറ്റ് അഞ്ച് പേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡിപ്പിച്ചവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അമ്മാവനാണ്. മറ്റ് പ്രതികള്‍ അയല്‍വാസികളുമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയാണ് ഇവര്‍ പീഡിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്യൂഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം

അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബം​ഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്