പ്രതീകാത്മക ചിത്രം 
India

മാവോയിസ്റ്റുകളും സുരക്ഷാസേനയും ഏറ്റുമുട്ടി; വെടിവയ്പില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പരിക്കേറ്റ സ്ത്രീയെയും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടിലില്‍ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുട്ടിയുടെ അമ്മയും രണ്ട് ജില്ലാ റിസര്‍വ് ഗാര്‍ഡുകളും പരിക്കുകളോടെ ചികിത്സയിലാണ്.

സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. ബീജാപൂര്‍ ജില്ലയിലെ ഗംഗളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുത്വണ്ടി വനമേഖലയില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ട്. യുവതി കുഞ്ഞിനെ കയ്യിലെടുത്ത് നടക്കുന്നതിനിടെ കൈക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. 

സംഭവത്തിന് പിന്നാലെ പ്രദേശത്ത് പൊലീസില്‍ തിരച്ചില്‍ നടത്തിയതായും പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ബസ്താര്‍ റേഞ്ച് ഐജി പറഞ്ഞു. മാവോയിസ്റ്റുകള്‍ സജീവമായ ബസ്തറില്‍ കഴിഞ്ഞ രണ്ട് മാസത്തോളമായി സുരക്ഷാ സേന മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT