200 കോടിയുടെ ലഹരിമരുന്നുമായി പാക് ബോട്ട് 
India

200 കോടിയുടെ ലഹരിമരുന്നുമായി പാക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍

ഇരുന്നൂറു കോടിയുടെ ലഹരി മരുന്നുമായി പാകിസ്ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇരുന്നൂറു കോടിയുടെ ലഹരി മരുന്നുമായി പാകിസ്ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍. സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിയിലായത്. ആറു പാക് പൗരന്മാരും പിടിയിലായിട്ടുണ്ട്.

നാല്‍പ്പതു കിലോ ഹെറോയിന്‍ ആണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. കച്ചില്‍ ജഖു ഹാര്‍ബറിനോടടുത്തു വച്ചാണ് ബോട്ട് പിടിയിലായത്. 

ഗുജറാത്ത് തീരത്ത് ഇറക്കിയ ശേഷം പഞ്ചാബിലേക്കു റോഡു മാര്‍ഗം ലഹരിമരുന്നു കടത്താനായിരുന്നു പദ്ധതി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭീകര വിരുദ്ധ സ്‌ക്വാഡും കോസ്റ്റ് ഗാര്‍ഡും  പരിശോധന നടത്തിയത്. 

ഗുജറാത്ത് തീരത്തു നിന്ന് നേരത്തെയും മയക്കുമരുന്നുമായി പാക് ബോട്ട് പിടിയിലായിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT